Thursday 12 December 2024 11:22 AM IST : By സ്വന്തം ലേഖകൻ

നീ എന്റെ മോളെ കണ്ടിട്ടില്ലല്ലോ, യാത്ര കഴിഞ്ഞു വന്നിട്ട് നമുക്ക് കൂടാം?: ഈ വിചാരണകൾ വേദനിപ്പിക്കുന്നു: കുറിപ്പ്

balabhaskar-14

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടെ പുറത്തു വരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വേദനയുളവാക്കുന്നതാണെന്ന കുറിപ്പുമായി സുഹൃത്ത് അരവിന്ദ് കൃഷ്ണൻ. ബാലു ചേട്ടന്റെ മരണത്തിൽ ആരോപിക്കുന്ന ദുരൂഹത ഉണ്ടെങ്കിൽ അത് പുറത്തു വരണം എന്ന് തന്നെ ആണ് ആഗ്രഹം. അല്ലാതെയുള്ള മാധ്യമ–സോഷ്യൽ മീഡിയ വിചാരണകൾ അദ്ദേഹത്തെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്നതാണെന്ന് അരവിന്ദ് കുറിക്കുന്നു. ബാലഭാസ്കറുമായുള്ള നല്ല സൗഹൃദത്തിന്റെ ഓർമകൾ മുൻനിർത്തിയാണ് അരവിന്ദിന്റെ കുറിപ്പ്. നടി ശരണ്യ മോഹന്റെ ഭർത്താവാണ് അരവിന്ദ് കൃഷ്ണൻ.

കുറിപ്പ് വായിക്കാം:

1999 പ്രീഡിഗ്രി കാലഘട്ടത്തിൽ ആണ് ബാലു ചേട്ടനെ ഞാൻ നേരിട്ട് കാണുന്നത്. Government Arts College ൽ നടത്തിയ ഒരു പരിപാടിക്കിടയിൽ. പിന്നീട് മാസങ്ങൾ കഴിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽ എന്റെ അച്ഛന്റെ കൂടെ പോയപ്പോൾ ബഹുമാന പൂർവ്വം നിൽക്കുന്ന ബാലു ചേട്ടനേ പരിചയപെടുത്തി തന്നു. "ഇങ്ങനെ നിൽക്കുന്നത് നോക്കണ്ട, ഇവൻ ഇവിടുത്തെ സ്റ്റാർ ആണ് ".എന്നിട്ട് സ്നേഹത്തോടെ ചെവിക്കു ഒരു കിഴുക്കും കൊടുക്കുന്നു. ചിരിച്ചു കൊണ്ട് നിൽക്കുന്ന ബാലു ചേട്ടന്റെ ചിത്രം ഇന്നും മനസ്സിൽ ഉണ്ട്. വർഷങ്ങൾക്കു ശേഷം ബാലഭാസ്കർ എന്ന സുപ്രസിദ്ധ വയലിനിസ്റ്റ് ആയപ്പോഴും അദ്ദേഹം സ്നേഹത്തോടെ തന്നെ സംസാരിക്കുകയും ഇടപെഴകുകയും ചെയ്തു. ചേട്ടന്റെ പല കൂട്ടുകാരെയും പരിചയ പെടുകയും ചെയ്തു. @ishaandev_official നേ ആ സമയത്ത് ആണ് കാണുന്നത്. അദ്ദേഹത്തിന്റെ ഫ്രണ്ട് സർക്കിൾ വലുതായിരുന്നു. തമാശക്കു പണ്ട് ചോദിച്ചതാണ് "അണ്ണാ, നിങ്ങൾക്കു ഇലക്ഷന് നിന്നൂടെ എന്ന് "

പേട്ട റയിൽവേ സ്റ്റേഷൻറ്റെ മുന്നിലെ ചായ കടയും അർടെക് തൈക്കാടിന്റെ മുന്നിൽ ഉള്ള ചായക്കടയും മീറ്റിംഗ് പോയിന്റ് ആയി. പ്രളയ സമയത്തു imperial kitchen റ്റെ മുന്നിൽ Eat At Tvm group ന്റെ കളക്ഷൻ പോയിന്റിൽ വരുമായിരുന്നു. ഇടക്ക് വിളിച്ചു ചോദിക്കും "എന്തേലും വേണോടാ ". പിന്നീട് സംസാരത്തിനു ഇടയിൽ സിനിമ, ഫുഡ്‌ എന്ന ഇഷ്ടപെട്ട വിഷയങ്ങൾ വന്നു. ഫുഡ്‌ സ്പോട്ടുകൾ സംസാരിക്കാൻ തുടങ്ങി. മരണപെടുന്നതിന് ഒന്നര -രണ്ട് ആഴ്ച മുന്നേ സംസാരിച്ചപ്പോൾ കോവളത്തു ഒരു പുതിയ സ്പോട്ടിൽ നല്ല ഫുഡ്‌ ഉണ്ട് എന്ന് പറഞ്ഞു ."ആണോടാ ,ഞാൻ യാത്ര കഴിഞ്ഞു വന്നിട്ട് ഫാമിലി ആയി കൂടാം. നീ മോളെ കണ്ടിട്ടില്ലലോ." എന്നാണ്. He was really happy!

ഇത് ഇത്രയും പറഞ്ഞത് എന്തിനാണ് എന്ന് വച്ചാൽ നിരന്തരം ആയി അദ്ദേഹത്തെ ചുറ്റി പറ്റി വരുന്ന കമന്റ്‌സുകൾ ഉണ്ട്. Baseless ആയ പല കാര്യങ്ങൾ.അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ആൾകാർക്ക് വേദന ഉളവാകുന്നവ ആണ്. അപേക്ഷ ആണ്. നിയമത്തിനേയും അന്വേഷണത്തിനെയും അതിന്റെ വഴിക്കു വിടുക.

"The highest form of knowledge is empathy"

Edit : കോടതി എന്നത് ഒരു ഇന്സ്ടിറ്റ്യൂഷൻ ആണെന്നും അവിടെ തെളിവുകൾ ആണ് അടിസ്ഥാനം എന്നത് പൂർണമായ ബോധ്യം ഉള്ളത് കൊണ്ടും തന്നെ ആണ് കേസിനെ പറ്റി സംസാരിക്കാത്തത് . ബാലു ചേട്ടന്റെ മരണത്തിൽ ആരോപിക്കുന്ന ദുരൂഹത ഉണ്ടെങ്കിൽ അത് പുറത്തു വരണം എന്ന് തന്നെ ആണ് ആഗ്രഹം .അത് പ്രോപ്പർ ആയ നിയമപരമായ ചാനൽ വഴി ആകണം എന്ന് തന്നെ ആണ് .അല്ലാതെ മാധ്യമ വിചാരണയുടെ കൂടെ സ്വന്തമായി ഡിറ്റക്റ്റീവ് ഏജൻസി തുടങ്ങുന്നതിനോട് യോജിപ്പില്ല .അത്രയേ എനിക്കു പറയാനുള്ളു !