Thursday 08 February 2024 10:38 AM IST : By സ്വന്തം ലേഖകൻ

സഹപ്രവർത്തകർക്ക് ഉണ്ടാക്കിയ കട്‌ലറ്റിൽ തുടക്കം, ഓഫീസ് കഴിഞ്ഞ ശേഷം കാറ്ററിങ്ങ്: രുചിപ്പെരുമ ബിസിനസാക്കി ആശ

asha-chef

ഒരു സ്പൂൺ ആത്മവിശ്വാസം, രണ്ടു തവി ആത്മാർഥത, ഒരു കൊട്ട നിറയെ സ്നേഹം, പിന്നെ കൈ നിറയെ കൈപ്പുണ്യവും.. ഇവയെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ വരുമാനമുണ്ടാക്കാം എന്നു തെളിയിച്ചൊരു വനിത. അവരുടെ വേറിട്ട രുചിവിഭവങ്ങളും വിജയരഹസ്യവും പങ്കുവയ്ക്കുന്നു വനിത.

ഓഫിസ് കഴിഞ്ഞ ശേഷം കേറ്ററിങ്ങും: ആശ, ഇടുക്കി

ജോലിസ്ഥലത്തു കട്‌ലറ്റ് ഉണ്ടാക്കിക്കൊണ്ടു പോയതാണ് തൊടുപുഴ സ്വദേശി ആശയുടെ അടുക്കളയിലെ വഴിത്തിരിവ്. ‘‘തൊടുപുഴയിലെ ഒരു ഇൻഷുറൻസ് കമ്പനിയിലാണ് ഞാനന്നു ജോലി ചെയ്തിരുന്നത്. അതു കഴിച്ച പലരും ഓർഡർ തന്നാൽ ഉണ്ടാക്കിത്തരുമോ എന്നു ചോദിച്ചു.’’ ആശ ചിരിയോടെ പറഞ്ഞുതുടങ്ങി.

2018ല്‍ കമ്പനിയിൽ നിന്നു തുടങ്ങിയ ഓർഡർ ഇപ്പോൾ പള്ളിയിലും കുടുംബയോഗങ്ങളിലും മുതൽ കല്യാണങ്ങളിൽ വരെ എത്തി നിൽക്കുന്നു. ‘‘കല്യാണങ്ങൾക്കു വിളമ്പാനുള്ള കട്‌ലറ്റ്, ഗുലാബ് ജാമുൻ എന്നിവയുടെ സബ് ഓർഡറുകൾ കിട്ടാറുണ്ട്. ഏതാണ്ട് 600 കട്‌ലറ്റ് വരെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.’’ ബിരിയാണി, ബർഗർ, ചോക‌്‍ലെറ്റ്, ഗുലാബ് ജാമുൻ എന്നിവയാണ് ആശയുടെ സ്പെഷാലിറ്റീസ്.

ഇപ്പോൾ തൊടുപുഴ പോപ്പുലറില്‍ ഉദ്യോഗസ്ഥയാണ് ആശ. ‘‘വൈകുന്നേരം ആറരയ്ക്കാണ് ഞാൻ ജോലി കഴിഞ്ഞു ചെല്ലുന്നത്. അതിനു ശേഷമാണ് ഓർഡറുകൾ ചെയ്തു കൊടുക്കുന്നത്. നല്ല ക്ഷമ വേണം. ഒപ്പം സമയത്ത് തീർക്കാനുള്ള കഴിവും .’’ ഇതിനെല്ലാം ഭർത്താവ് ഡോണിയും മക്കൾ ആനും ഏഞ്ചലയും ഭര്‍ത്താവിന്റെ മാതാപിതാക്കളും ഫുൾ സപ്പോർട്ടാണെന്നു പറയുന്നു ആശ.

ആദ്യത്തെ ഓർഡറുകൾക്കു കിട്ടിയ വരുമാനം കൊണ്ടാണ് വലിയ പാത്രങ്ങളും ഫ്രീസറും മറ്റും ആശ വാങ്ങിയത്. അതുകൊണ്ടു തന്നെ വലിയ മുതൽമുടക്കും ഉണ്ടായില്ല. ‘‘നൂറു ശതമാനം ആത്മാർഥത മാത്രമായിരുന്നു ഈ ബിസിനസ് തുടങ്ങുമ്പോഴുള്ള മുതൽമുടക്ക്’’ കപ്പ ബിരിയാണിക്കുള്ള തേങ്ങ വറുക്കുന്ന തിരക്കിനിടയിൽ ആശ പറയുന്നു.

കപ്പ ബിരിയാണി

1. കപ്പ - ഒരു കിലോ

2. ബീഫിന്റെ മുഴനെഞ്ച് (എല്ലുള്ള ഇറച്ചി) - ഒരു കിലോ

3. മുളകുപൊടി – രണ്ടു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മീറ്റ് മസാലപ്പൊടി - മൂന്നു വലിയ സ്പൂൺ

ഉപ്പ് - പാകത്തിന്

വെളുത്തുള്ളി – ഒരു കുടം, അരച്ചത്

ഇഞ്ചി - 25 ഗ്രാം, അരച്ചത്

ഉപ്പ് – പാകത്തിന്

4. തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

ചുവന്നുള്ളി – നാല്‌

കറിവേപ്പില – പാകത്തിന്

5. പെരുംജീരകം – ഒരു വലിയ സ്പൂൺ

കറുവാപ്പട്ട – ഒരു കഷണം

ഗ്രാമ്പൂ – നാല്

ഏലയ്ക്ക - നാല്

വെളുത്തുള്ളി – രണ്ട് അല്ലി

6. കറിവേപ്പില – പാകത്തിന്

സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ കപ്പ കൊത്തി അരിഞ്ഞ് കഴുകി വേവിച്ചൂറ്റി മാറ്റി വ യ്ക്കുക.

∙ ബീഫിന്റെ മുഴനെഞ്ച് നന്നായി കഴുകി വെള്ളം വാ ലാൻ വയ്ക്കുക.

∙ വലിയ പാനിലോ പ്രഷർകുക്കറിലോ ഇറച്ചിയും മൂന്നാമത്തെ ചേരുവയും ചേർത്തു നന്നായി തിരുമ്മി യോജിപ്പിക്കുക. പാകത്തിനു വെള്ളം ചേർത്തു വേ വിക്കണം.

∙ പാൻ അടുപ്പത്തു വച്ചു ചൂടാക്കി നാലാമത്തെ ചേ രുവ ചേർത്തു ചെറുതീയിൽ വച്ച ശേഷം ചുവക്കെ വറുക്കണം.

∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങി നന്നായി അരച്ച് വയ്ക്കുക.

∙ വേവിച്ചു വച്ചിരിക്കുന്ന ഇറച്ചിയിലേക്ക് കപ്പ വേവി ച്ചതും തേങ്ങാ അരച്ചതും ചേർത്ത് നന്നായി ഇടിച്ചി ളക്കി യോജിപ്പിക്കുക.

∙ ചെറുതീയിൽ അഞ്ച് മിനിറ്റ്‌ വച്ച ശേഷം വാങ്ങി സ വാള പൊടിയായി അരിഞ്ഞതും കറിവേപ്പിലയും മു കളിൽ വിതറുക.

∙ ചൂടോടെ വിളമ്പാം.