ആതിഥേയ വ്യവസായരംഗത്ത് ഏഴു ദശകത്തിലേറെ അനുഭവസമ്പത്തുള്ള സിജിഎച്ച് എര്‍ത്ത് ഗ്രൂപ്പ് കമ്പനിയായ ജെജിടി ലിവിങ് സ്‌പെയ്‌സസ് കുടുംബാംഗമായ എമി മാത്യു, പത്തു വയസും ഒരു വയസും പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാണ്. ഒരു ദിവസം രാവിലെ ഉണർന്നതും അടുത്ത ആഴ്ച വീട്ടുജോലികളിലെ സഹായി എത്തില്ലെന്ന വാർത്തയാണ് എമിക്കു കിട്ടിയത്. ഇനിയിപ്പോ ചെയ്തു തീർക്കാൻ നൂറുകൂട്ടം കാര്യങ്ങളാണ്. ജോലിക്ക് ആളെത്തിയാൽ ഭക്ഷണകാര്യങ്ങളിൽ ടെൻഷൻ വേണ്ട. യുദ്ധഭൂമിയിലേക്കിറങ്ങുന്ന യോദ്ധാവിന്റെ മനസുമായി കണ്ണും തിരുമ്മി മുറിക്കു പുറത്തിറങ്ങി.
അതെ.. മിക്ക അമ്മമാരും ഇങ്ങനെയാണ്. അവർക്കായി സമയം കണ്ടെത്താൻ പാടുപെടുന്നവർ! ജോലികളുടെ സമ്മർദ്ദം കൊണ്ടു തല പൊട്ടുമെന്നു തോന്നിപ്പോകും വൈകുന്നേരമാകുമ്പോഴേക്കും. ആ വൈകുന്നേരം എമിക്കു പങ്കെടുക്കാൻ ഫാമിലി ഫങ്ഷനുമുണ്ടായിരുന്നു. അവിടെവച്ചാണ് 100-ലേറെ പാര്‍പ്പിട പദ്ധതികളോടെ കേരളത്തിലെ മുന്‍നിര ബില്‍ഡര്‍മാരിലൊന്നായ അസറ്റ് ഹോംസ് കുടുംബത്തിലെ ലതയെ എമി കാണുന്നത്. ലതയും എമിയെപ്പോലെ രണ്ടു കുട്ടികളുടെ അമ്മയാണ്. എമിയുടെ ഘട്ടമൊക്കെ കടന്നു വിജയിച്ച് ഇരട്ടക്കുട്ടികളെ എം ബി ബി എസ് –എൻജിനീയറിങ് ഘട്ടത്തിലേക്കെത്തിച്ചുവെന്ന വ്യത്യാസം മാത്രം. രണ്ടുപേരും ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കുടുംബത്തിന്റെ നേത്യത്വം ഏറ്റെടുത്തവർ. പരിചയം സൗഹൃദത്തിലേക്കു മാറിയതോടെ വീട്ടുജോലികളുടെ ഭാരവും കുഴപ്പങ്ങളും രണ്ടാളുടെയും സ്ഥിരം ചര്‍ച്ചാവിഷയമായി.

കൂട്ടുകാർക്കൊപ്പം കൂടുമ്പോഴും എല്ലാവരുടെയും വലിയ തലവേദനയാണ് വീട്ടുജോലികൾ ഏകോപിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെന്ന് എമിയും ലതയും പലപ്പോഴും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഇരുവരുടെയും കുടുംബ ബിസിനസിൽ പുതിയൊരു ചുവടുവയ്പ്പിനു തന്നെ ഈ സൗഹൃദം വഴിയൊരുക്കി. ഫ്ലാറ്റുകൾ നഗരങ്ങളിൽ നിരവധിയുണ്ടെങ്കിലും വീട്ടുജോലികൾ ഫ്ലാറ്റ് നിർമ്മാതാക്കൾ ഏറ്റെടുത്തു നടത്തുന്നത് ആദ്യമായാണ്. ഫ്ലാറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ ഇഷ്ടത്തിനൊത്ത് ഡിസൈൻ ചെയ്തെടുക്കാൻ അവസരമൊരുങ്ങുന്നതും വിപണിയിൽ പുതുതായാണ്. ഇത്തരം പ്രോജക്ടുകൾ ‘മാളിക’ എന്ന പേരിലാണ് അസറ്റ് ഹോംസും ജെജിടി ലിവിങ് സ്പേസസും ചേർന്ന സംയുക്തസംരംഭം അവതരിപ്പിക്കുന്നത്.
അസറ്റ് ജെജിടിയുടെ ആദ്യപദ്ധതിയാണ് ‘ആനന്ദമാളിക.’ കസിനോ ഗ്രൂപ്പിന്റെ പ്ലാനിങ്, മെയ്ന്റനൻസ് വൈദഗ്ധ്യവും അസറ്റ് ഗ്രൂപ്പിന്റെ കൺസ്ട്രക്‌ഷൻ, സെയ്ൽസ് പരിചയവും ഇതിലൂടെ കൈകോർക്കുന്നു. കൊച്ചി ജവഹര്‍ നഗറിൽ തയാറാക്കിയ ഫ്ലാറ്റുകൾക്ക് ജവഹർലാൽ നെഹ്റുവിന്റെ വീട്ടുപേരായ ‘ആനന്ദ ഭവനാണ്’ പ്രചോദനമായത്. മലയാളത്തനിമയുള്ള ‘മാളിക’യും ചേർന്ന് തലയെടുപ്പോടെ ആനന്ദമാളിക മലയാളികളുടെ സ്വപ്നവീടായി. ഇവിടെ ഫ്ലാറ്റ് വാങ്ങിയാൽ വീട്ടു ജോലികൾ മറന്നേക്കാം. അതിനെല്ലാം വിദഗ്ധപരിശീലനം നേടിയ ടീം സേവനങ്ങൾ നൽകാൻ സജ്ജരാണ്. മെയ്ന്റനൻസ് ജോലികളും പ്ലംബിങ്, ഇലക്ട്രിക്കൽ റിപ്പയർ പോലുള്ള അത്യാവശ്യ സേവനങ്ങളും ലഭിക്കും. തേവരയിലും തൃശ്ശൂരിലും പദ്ധതികൾ അനൗൺസ്മെന്റിനൊരുങ്ങുകയാണ്.

ഡിസൈൻ ചെയ്തെടുക്കാം സ്വന്തം ഫ്ലാറ്റ്
3733 ച അടി മുതല്‍ 3958 ച അടി വരെ വിസ്തൃതിയുള്ള 3, 4 ബെഡ്‌റൂമുകളുടെ 21 സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്‌മെന്റുകള്‍ മാത്രമാണ് ഈ പദ്ധതിയിലുണ്ടാവുക. സംസ്ഥാനത്താദ്യമായാണ് കണ്‍സിയെര്‍ജ്, ഹൗസ്‌കീപ്പിങ് സേവനങ്ങള്‍ അപ്പാര്‍ട്‌മെന്റ് പദ്ധതിക്കൊപ്പം ഏകോപിപ്പിക്കുന്നത്. അതുമാത്രമല്ല, അപാർട്മെന്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ ഇഷ്ടമുള്ള രീതിയിൽ ഡിസൈൻ ചെയ്തെടുക്കാനും കഴിയും. ആവശ്യങ്ങൾക്കനുസരിച്ച് മുറികളുടെ എണ്ണത്തിലോ വലുപ്പത്തിലോ മാറ്റം വരുത്താനും അസറ്റ് ജെ ജി ടി അവസരമൊരുക്കുന്നു. ഇന്റീരിയറിലും നിറങ്ങളിലും വരെ ഉപഭോക്താവിന്റെ ഇഷ്ടങ്ങൾക്കു പ്രാധാന്യം നൽകുന്ന സമീപനമാണ് അസറ്റ് ജെ ജി ടിയുടേത്. കൺസ്ട്രക്‌ഷന്റെ ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട വിദഗ്ധരുമായി സംസാരിക്കാനും ആവശ്യങ്ങള്‍ സുതാര്യമായി അവതരിപ്പിക്കാനുമാകും. ലാൻഡ്സ്കേപ്, ഇന്റീരിയർ, ലൈറ്റിങ് കൺസൽട്ടന്റ്സ് സേവനവും ലഭ്യമാണ്. ബാത്റൂം ഫിറ്റിങ്സ് തിരഞ്ഞെടുക്കുന്നതിലായാലും ലൈറ്റിങ് എങ്ങനെ വേണമെന്നു തീരുമാനമെടുക്കുന്നതിലായാലും താമസക്കാരന്റെ ഇഷ്ടങ്ങളും സംതൃപ്തിയും പ്രധാനമാണെന്ന് അസറ്റ് ജെ ജി ടി ടീം മനസ്സിലാക്കുന്നുണ്ട്. സ്വന്തം സ്വപ്നവീട് ഇഷ്ടത്തിനൊത്ത് പണിതെടുക്കാൻ ഇതിലൂടെ കഴിയും.
റെഡിമെയ്ഡ് ഫ്ലാറ്റുകൾ എന്ന സങ്കൽപം തന്നെ പൊളിച്ചെഴുതുകയാണ് ‘ആനന്ദമാളിക’. പെട്ടി പായ്ക്ക് ചെയ്തു പോരൂ. ജോലികളെല്ലാം ഞങ്ങൾ ചെയ്യാം രണ്ടു മേഖലകളിലും കമ്പനികള്‍ ആര്‍ജിച്ച ഉന്നത ഗുണനിലവാരവും അനുഭവസമ്പത്തും സംയുക്തസംരഭം നടപ്പാക്കുന്ന പദ്ധതികളില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. സൂപ്പര്‍ ലക്ഷ്വറി പാര്‍പ്പിട പദ്ധതികളുടെ നിര്‍മാണത്തിലാണ് അസറ്റ് ജെജിടി ശ്രദ്ധ കൊടുക്കുന്നത്. പായ്ക്കു ചെയ്തെടുത്ത പെട്ടി മാത്രം കയ്യിലെടുത്തു പോന്നാലും ഏറ്റവും കംഫർട്ടബിളായി താമസിക്കാൻ ആവശ്യമായതെല്ലാം ഇവിടെ റെഡിയാണ്. കിടക്കവിരിയും ചവിട്ടിയും മുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വരെ സജ്ജം. ആവശ്യമായ സഹായങ്ങളെല്ലാം ഒരു ഫോൺകാൾ അകലത്തിൽ ലഭിക്കുകയും ചെയ്യും. വീട്ടുജോലികൾക്കായി സഹായി ഒരു ദിവസം എത്തിയില്ലെങ്കിൽ പരിശീലനം ലഭിച്ച മറ്റൊരാൾ ഉടനടി ലഭ്യമാകും. ഏറ്റവും മികച്ച സൗകര്യങ്ങളോടെ സുരക്ഷിതമായി, ജോലിഭാരങ്ങളുടെ ടെൻഷനില്ലാതെ താമസിക്കാൻ ‘ആനന്ദമാളിക’യേക്കാൾ മികച്ചൊരിടം വേറെയില്ല.
വിദേശത്തുനിന്ന് നാട്ടിലെത്തുമ്പോൾ സൗകര്യപ്രദമായ ഹ്രസ്വകാലതാമസത്തിനും ഈ സ്വപ്നവീട് വാങ്ങിയിട്ടാൽ ഉപകരിക്കും. വീടിന്റെ ക്ലീനിങ് ഷെഡ്യൂൾ താമസക്കാരുടെ സൗകര്യങ്ങൾക്കും ആവശ്യത്തിനുമനുസരിച്ച് ക്രമീകരിക്കാവുന്നതാണ്. കാർ വാഷ്, ഗ്രോസറി പിക്കപ് തുടങ്ങിയവ പോലുള്ള അവശ്യ സർവീസുകൾക്കും പരിശീലനം നേടിയ സഹായികളുണ്ട്.
നാടിന്റെ നന്മകളോടെ ആസ്വദിക്കാം നഗരജീവിതം
ആശുപത്രികൾ, മാളുകൾ, മെട്രോ സ്റ്റേഷൻ, ഷോപ്പിങ് കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് ഹബ്, ഓൺലൈൻ ടാക്സി സാധ്യതകൾ എന്നിവയെല്ലാം ലഭ്യമായ കൊച്ചിയിലെ കടവന്ത്ര ജവഹർനഗറിലാണ് ആനന്ദമാളിക തലയെടുത്തു നിൽക്കുന്നത്. പ്രത്യേക വാട്ടർ ട്രീറ്റ്മെന്റ് സംവിധാനവും അപാർട്മെന്റിലുണ്ട്. ഏറ്റവും സുരക്ഷിതമായ കുടിവെള്ളം ലഭിക്കുമെന്നുറപ്പ്. പ്രകാശവും കാറ്റും ഫ്ലാറ്റിനുള്ളിലേക്ക് അനായാസമായി കടക്കാനായി ഡബിൾ ഹൈറ്റ് ബാൽക്കണിയാണ് ഒരുക്കിയിരിക്കുന്നത്. ക്ലോറിൻ ഇല്ലാത്ത സ്വിമ്മിങ് പൂൾ സംവിധാനം, മഴവെള്ള സംഭരണി, എനർജി എഫിഷ്യന്റ് വൈദ്യുതസംവിധാനങ്ങൾ, പ്രൈവറ്റ് ലോഞ്ച്, അതിനൂതന ഫിറ്റ്നസ് ഉപകരണങ്ങളുള്ള ജിം എന്നിവയും ആനന്ദമാളികയുടെ പ്രത്യേകതകളാണ്