Thursday 07 November 2024 01:17 PM IST : By സ്വന്തം ലേഖകൻ

‘ബ്യൂട്ടി റിവൈവ്’: ഇനിയും പേരു കൊടുത്തില്ലേ; ഏതാനും സീറ്റുകള്‍ കൂടി മാത്രം

make-up-class-renju-renjimar-cover

രഞ്ജു രഞ്ജിമാർ പരിശീലിപ്പിക്കുന്ന പാർട്ടി മേക്കപ്പ് ക്ലാസിൽ പങ്കെടുക്കാൻ ഏതാനും പേർക്കു കൂടി അവസരം. കല്യാണങ്ങൾക്കും പാർട്ടിക്കും പോകുമ്പോൾ പ്രഫഷനലായി മേക്കപ് ചെയ്യാനും പാര്‍ട്ടി മേക്കപ് പഠിക്കാനും ആഗ്രഹിക്കുന്നവർക്കായാണ് ഈ മേക്കപ് പരിശീലന ക്ലാസ്. വനിത മാസിക സംഘടപ്പിക്കുന്ന ‘ബ്യൂട്ടി റിവൈവ്’ പരിശീലന ക്ലാസ്സിൽ പ്രശസ്ത സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരാണ് പാർട്ടി മേക്കപ്പിന്റെ അടിസ്ഥാന പാഠങ്ങളും രീതികളും വിശദമായി പറഞ്ഞു തരുന്നത്.

നവംബർ ഒൻപതിന് രാവിലെ 9.30 മുതൽ 1.00 വരെ കോട്ടയം കെ.കെ. റോഡിലുള്ള മലയാള മനോരമ ഓഫിസിലാണ് പരിശീലനം.

make-up-class-renju-renjimar-poster

മേക്കപ് ചെയ്യേണ്ടതെങ്ങനെ എന്ന ഡെമോയോടൊപ്പം മേക്കപ്പിലെ ട്രെൻഡുകളും മേക്കപ് ഉൽപന്നങ്ങളിലെ പുതുമകളും ക്ലാസ്സിൽ വിവരിക്കും. മേക്കപ് രംഗത്തു പ്രവർത്തിക്കുന്നവർക്കും പ്രഫഷനല്‍ മേക്കപ് പഠിക്കാന്‍ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഉപകരിക്കുന്ന വിധമാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്

ഫീസ് 1500 രൂപ അടച്ചു മുൻകൂട്ടി പേരു നൽകുന്ന 60 പേർക്ക് മാത്രമാണു പ്രവേശനം. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണ്. കൂടാതെ വനിത മാസിക ആറു മാസം സൗജന്യമായി ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 94950 80006 ( രാവിലെ 9.30 മുതൽ 5 വരെ )