Tuesday 20 February 2024 11:48 AM IST

നീണ്ടുനിൽക്കുന്ന സന്തോഷം വേണോ, കുറച്ചു നേരത്തെ സന്തോഷം വേണോ?: ജീവിതം കളറാക്കാന്‍ ഇതാ 15 ടിപ്സ്

Vijeesh Gopinath

Senior Sub Editor

abishad

പോസിറ്റീവ് ചിന്തകൾ കൊണ്ട് ജീവിതം നിറമുള്ളതാക്കാം-അബിഷാദ് ഗുരുവായൂർ

(മോട്ടിവേഷനൽ സ്പീക്കർ, എച്ച്ആർ‍ഡി ട്രെയിനർ. നിരവധി മോട്ടിവേഷനൽ

വിഡിയോസ് വൈറലായിട്ടുണ്ട്.)

ജനുവരി തീരുമാനമെടുക്കാനും ഫെബ്രുവരി അ ത് ഉപേക്ഷിക്കാനുമുള്ള മാസങ്ങളാണെന്ന് പറയാറുണ്ട്. പക്ഷേ, എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നു വിജയിച്ചവരുടെ കഥകളും ഒരുപാടുണ്ട്. തീരുമാനമെടുക്കുക എന്നതാണു മേക്ക് ഒാവറിലേക്കുള്ള ആദ്യ സ്റ്റെപ്. രണ്ടാമത്തെ പടി മാറാൻ തയാറാകുക എന്നതും.

മാറ്റം വേദന ഉണ്ടാക്കും, സുഖം കളയും. എന്നാൽ മാറിയാൽ സന്തോഷവും അഭിമാനവും ഉണ്ടാക്കും. ഒറ്റ കാര്യം ഓർത്താൽ മതി നീണ്ടുനിൽക്കുന്ന സന്തോഷമാണോ കുറച്ചു നേരത്തെ സന്തോഷമാണോ വേണ്ടത് എന്ന്. ഈ വ ർഷം കളറാക്കാൻ 15 കാര്യങ്ങൾ..

∙ Make over: ഇത് നമുക്കറിയാത്ത വാക്ക് ഒന്നുമല്ല.മറ്റുള്ളവരുടെ വാർത്തകൾ മാത്രം വായിച്ചാൽ മതിയോ? നമുക്കും മാറേണ്ടേ? പലർ‌ക്കും ആഗ്രഹമുണ്ട് പക്ഷേ ‘make it happen’ എന്നുള്ളിടത്താണു ബ്ലോക്ക് ആയി പോവുന്നത്. 2024ൽ ബ്ലോക്കുകൾ മാറ്റി ഒരു മേക്കോവർ സംഭവിക്കണം.മനസ്സിലുറപ്പിച്ചത് നടത്താനുള്ള ഉറപ്പുണ്ടാക്കുക.

∙ Never settle: ഒരു മൊബൈൽ ബ്രാന്റിന്റെ സ്ലോഗൻ ആണിത്. എന്നുവച്ചാൽ ‘സെറ്റിൽ’ ചെയ്യരുത്. കുതിച്ചുകൊണ്ടിരിക്കണം. പ്രോഗ്രസ്സാണ് മനുഷ്യന്റെ ഏറ്റവും വലിയ മോട്ടിവേഷൻ. കഴിഞ്ഞ ദിവസത്തേക്കാൾ ഒരു ശതമാനം എങ്കിലും വളർന്നിരിക്കണം.

∙ Never complaint never explain: ഒന്നിനെ കുറിച്ചും പരാതി പറയണ്ട. ഒന്നും വിശദീകരിക്കേണ്ട. ഇത്രയും കാലം പ രാതി പറഞ്ഞു കൊണ്ടിരുന്നതൊക്കെ പ്രവർത്തിച്ചു തുടങ്ങാം. അവർ സഹായിക്കുന്നില്ല, എന്റെ ജീവിതം ഇങ്ങനെ ആയതു കൊണ്ടാണ് ചെയ്യാനാവാത്തത്. ഇത്തരം കാര്യങ്ങളൊന്നും വേണ്ട. മനസ്സിലുള്ളത് പ്രവർത്തിച്ചു കാണിക്കാനുള്ള വർഷമാണ് 2024

∙ Think big start small act now: വലുതായി ചിന്തിക്കുക, ചെറുതായി തുടങ്ങുക. ഇപ്പോൾ തന്നെ ചെയ്യുക. കുഞ്ഞുങ്ങൾ‌ ചുവടു വയ്ക്കുന്നത് കണ്ടിട്ടില്ലേ. കുഞ്ഞുകുഞ്ഞു ചുവടുകൾ. അങ്ങനെയാണു തുടങ്ങേണ്ടത്. Something is better than nothing. എന്തെങ്കിലും ചെയ്യുക എന്നതു പ്രധാനമാണ്.ഒരു കാര്യത്തെക്കുറിച്ചു മൂന്ന് ദിവസം ചിന്തിക്കുന്നതിനേക്കാ ൾ നല്ലതാണ് ഇപ്പോഴേ അഞ്ച് മിനിറ്റ് പ്രവർത്തിക്കുന്നത്.

2292270249

∙ 1 2 3 4 START: Just do it എന്നത് രാജ്യാന്തര ബ്രാൻഡിന്റെ പരസ്യമാണ്. കൂടുതൽ ആലോചിച്ചാൽ പെർഫെക്‌ഷനിൽ തട്ടി നിൽക്കും. മനസ്സിൽ ഒരു കാര്യം ചെയ്യണമെന്ന് തോന്നിയവർ ഉടൻ ചെയ്യുക. ഇപ്പോൾ തന്നെ തുടങ്ങുക, തിരുത്തുകൾ പിന്നീട് വരുത്താം.

∙ Creative 2024: വെറുതെയിരിക്കുമ്പോൾ ധാരാളം ക്രിയേറ്റീവ് ഐഡിയകൾ, പുതുതുടക്കങ്ങൾ മനസ്സിലേക്ക് വരാറില്ലേ. അങ്ങനെ മനസ്സിൽ തോന്നുന്ന ആശയങ്ങൾ ജനുവരി മുതൽ എഴുതി തുടങ്ങുക. മനസ്സിലൂടെ കടന്നു പോകുന്ന എല്ലാ ബിസിനസ് െഎഡിയകളും ചിന്തകളും എഴുതണം. നടന്നില്ലെങ്കിലും പ്രശ്നമില്ല. വർഷാവസാനം എടുത്തു വായിക്കുമ്പോൾ നമ്മൾ അദ്ഭുതപ്പെടും തീർച്ച. എന്തുകൊണ്ട് നടന്നില്ല എന്ന കാരണം കൂടി കിട്ടിയാൽ അ തു നടത്തിയെടുക്കാനുള്ള വഴികളും തേടാം.

∙ Growing 24: ചിലർക്ക് ഒരോ ദിവസവും going ആണ്. മ റ്റു ചിലർക്കു അത് growing ആണ്. 2024 നമ്മുടെ growing വർഷം ആകട്ടെ. വെറുതെ ഒരു വർഷം കടന്നുപോകാൻ അനുവദിക്കരുത്. ഈ വർഷം നമുക്ക് 52 അവസരങ്ങൾ ഉണ്ട്. അതായത് 52 ആഴ്ചകൾ ഉണ്ട്. ഒരാഴ്ചത്തെ മുഴുവൻ പ്രവൃത്തിയുടെ കണക്കെടുപ്പ് ആ ആഴ്ചയുടെ അവസാന ദിവസം എടുക്കണം. ഒരാഴ്ചയിൽ വ്യക്തിജീവിതത്തിൽ വളരാനുള്ള ഒരു കാര്യമെങ്കിലും ചെയ്യണം. അങ്ങനെ 52 ആഴ്ചകളുടെ ബ്ലോക്കുകളായി ഒരു വർഷത്തെ മാറ്റുക. നല്ല കുറേ ആഴ്ചകളെ സൃഷ്ടിക്കുക

ഉദാഹരണത്തിന് തടി കുറയ്ക്കൽ- ഒരാഴ്ച വർക്ക് ഔട്ട് ചെയ്ത് അവസാന ദിവസം കണക്കെടുപ്പ് നടത്താം. ചില ദിവസങ്ങൾ നമുക്ക് ഒന്നും ചെയ്യാൻ തോന്നില്ല. അത് വിട്ടുകളയാം. പക്ഷേ, അടുത്ത ദിവസം അതാകരുത്.

∙ JFM 2024: ചില പ്രഫഷനൽ സ്ഥാപനങ്ങൾ ഇങ്ങനെ ഒരു കണക്കെടുക്കാറുണ്ട്. January February March - ചുരുക്കത്തിൽ JFM എന്നുവിളിക്കും. എന്നിട്ട് ഈ മൂന്നു മാസത്തെ പെർഫോമൻസ് വിലയിരുത്തും. നമുക്കും ചെയ്യാം. ജനുവരിയിൽ നമ്മളെടുക്കുന്ന തീരുമാനങ്ങളുടെ കണക്കെടുപ്പ് മാർച്ചിൽ നടത്തുക.

∙T. P. 2024: ട്രാവൽ പ്ലാൻ 2024. യാത്ര പോയി തിരികെ എത്തുമ്പോൾ പറയാറില്ലേ‌, നമുക്ക് ഇടയ്ക്കിടയ്ക്ക് ഇതുപോലെ യാത്ര പോണം എന്ന്. എന്നാൽ അടുത്ത യാത്ര വർഷങ്ങൾ കഴിഞ്ഞിട്ടാകും. അതു പ്ലാനിങിന്റെ കുഴപ്പമാണ്. 10 ഇടങ്ങൾ ആദ്യമേ എഴുതി വയ്ക്കുക. പ്ലാൻ ചെയ്യുക. കാറിലും ബസ്സിലും ട്രെയിനിലും വിമാനത്തിലും സഞ്ചരിച്ചിട്ടുണ്ടെങ്കിലും കപ്പലിൽ യാത്ര ചെയ്തവർ കുറയും. ഇക്കൊല്ലം ‘ബക്കറ്റ് ലിസ്റ്റിൽ’ അതു കൂടി ഉൾപ്പെടുത്താം. ‘ബക്കറ്റ്’ അവസാനം ‘വെള്ളത്തിൽ മുക്കരുത്.’

∙ Timezone 2024: പ്രിയപ്പെട്ടവർക്കു വേണ്ടി സമയം കണ്ടെത്തുന്ന വർഷമാകട്ടെ ഇത്. നമ്മുടെ സമയം ആവശ്യമുള്ളവർക്കായി കലണ്ടറിൽ സമയം ഒഴിച്ചിടണം. ബന്ധുവീടുകളാവാം. സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയാകാം.

∙ Delete 2024: ഇടയ്ക്കു ഞാൻ വാട്സാപ്പ് അൺ‌ ഇൻസ്റ്റാൾ ചെയ്ത് ബാക്ക് അപ് തിരിച്ചു പിടിക്കാതെ വീണ്ടും ഇൻസ്റ്റാൾ ചെയ്യാറുണ്ട്. എല്ലാ ഡാറ്റയും പോകും. ഒരു കുഴപ്പവുമില്ല. പുതിയ കാര്യങ്ങൾക്ക് സ്ഥലവും കിട്ടും. ഇതു പോലെ ചിലതൊക്കെ മനസ്സിൽ നിന്ന്, ഒാർമയിൽ നിന്നുഡിലീറ്റ് ചെയ്യുക. അനാവശ്യ ഭാരങ്ങൾ ഇല്ലാതായി മനസ്സിനു കനമില്ലാതാകട്ടെ.

Selfy 2024

ഒാരോ ദിവസവും നമുക്കു വേണ്ടി മാത്രമുള്ള സമയം കണ്ടെത്തുക. ഒറ്റയ്ക്കിരിക്കുമ്പോൾ ചിന്തകൾക്കു തെളിച്ചമുണ്ടാകും. വിലയിരുത്തൽ, കണക്കെടുപ്പ്, ക്രിയേറ്റീവ് ചിന്തകൾ എല്ലാം ആ നിമിഷങ്ങളിൽ വരും. ഇതൊന്നുമില്ലാതെ വെറുതെ ഒന്നും ചെയ്യാതെ ഇരിക്കുന്ന സമയവും ആവശ്യമുണ്ട്.

പുഴയുടെ വശങ്ങളിൽ വെറുതെ ഇരിക്കുന്ന ഭൂപ്രദേശങ്ങൾ കണ്ടിട്ടില്ലേ. എന്നെങ്കിലും പുഴ കരകവിയുമ്പോൾ ആ വെള്ളം കൂടി ഉൾക്കൊള്ളാനാണ്. ന മുക്കും വേണം കുറച്ച് ഫ്രീ സ്പേസ്.