ADVERTISEMENT

അങ്കമാലിയില്‍ വീടിനു തീപിടിച്ചു മരിച്ച ബിനീഷിനും കുടുംബത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നെന്ന് സുഹൃത്തുക്കൾ. ഇദ്ദേഹത്തിന്റെ പിതാവിന്റെ ചരമവാർഷികം മറ്റന്നാളാണ്. ഇതിന്റെ ചടങ്ങുകൾക്കായി സാധനങ്ങളടക്കം വാങ്ങുകയും കുടുംബാംഗങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. നല്ല രീതിയിൽ ബിസിനസ് നടക്കുന്നുണ്ടെന്നും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഉള്ളതായി തോന്നിയിട്ടില്ലെന്നും അയൽവാസികളും ബന്ധുക്കളുമെല്ലാം പറയുന്നു.

‘‘നല്ല രീതിയിൽ ബിസിനസ് നടത്തുകയായിരുന്നു. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് വീടിനോട് ചേർന്നുള്ള ജാതിക്കയുടെ ഗോഡൗൺ കത്തി നശിച്ചിരുന്നു. അതുകൊണ്ട് ചെറിയ രീതിയിലുള്ള സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. എന്നാൽ ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്നങ്ങളില്ലായിരുന്നു. ധാരാളം ഭൂസ്വത്തുക്കൾ ബിനീഷിന് ഉണ്ടായിരുന്നു.’’– സുഹൃത്തുക്കൾ പറയുന്നു.

ADVERTISEMENT

ഷോർട്ട് സർക്യൂട്ടല്ല അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റു വിശദാംശങ്ങൾ പരിശോധിച്ച് വരുകയാണ്. ഫൊറൻസിക് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം മൃതദേഹം വീട്ടിൽനിന്നു പുറത്തേക്ക് മാറ്റും.

ADVERTISEMENT
ADVERTISEMENT