Friday 15 December 2023 11:13 AM IST : By സ്വന്തം ലേഖകൻ

സമ്മാനത്തുകയുടെ ഒരു പങ്ക് വീട്ടുജോലിക്കാരിക്ക്; പുത്തന്‍ മൊബൈൽ ഫോൺ വാങ്ങി നൽകി കൊച്ചുമിടുക്കൻ, അഭിനന്ദനം

boys-prize-became-precious-gift-for-his-maid

വീട്ടുജോലിക്കാരിയും കുട്ടിയും തമ്മിലുള്ള സ്നേഹത്തിന്റെ കഥയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയില്‍ തരംഗമായത്. ടൂർണമെന്റ് ജയിച്ചു കിട്ടിയ സമ്മാനത്തുക കൊണ്ട് വീട്ടുജോലിക്കാരിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയ കൊച്ചുമിടുക്കനാണ് കഥയിലെ താരം. കുട്ടിയുടെ പിതാവാണ് സംഭവത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

അങ്കിതിനു ആറു മാസം പ്രായമുള്ളപ്പോൾ മുതൽ ജോലിക്കാരി സരോജയാണ് അവനെ പരിചരിക്കുന്നത്. ടൂർണമെന്റിൽ വിജയിച്ചതിന്റെ സമ്മാനമായി അങ്കിതിനു 7000 രൂപ ലഭിച്ചു. അതിൽ നിന്നും 2000 രൂപ ചെലവാക്കി സരോജയ്ക്കു മൊബൈൽ ഫോൺ വാങ്ങി സമ്മാനിക്കുകയായിരുന്നു. 

അങ്കിതിന്റെ മാതാപിതാക്കൾ എന്ന നിലയിൽ അവന്റെ പ്രവർത്തി ഏറെ സന്തോഷിപ്പിക്കുന്നുവെന്നു പിതാവ് അഭിമാനത്തോടെ കുറിച്ചു. മകൻ മൊബൈൽ ഫോൺ സമ്മാനിക്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. മകൻ ചെയ്ത സൽപ്രവർത്തിയെ കുറിച്ചുള്ള പിതാവിന്റെ പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ധാരാളം പേര്‍ കുട്ടിയെ അഭിനന്ദിച്ചു കൊണ്ട് കമന്റുകൾ കുറിച്ചു. 

Tags:
  • Spotlight