Friday 27 October 2023 10:58 AM IST

സി. ദിവാകരന്റെ വെളിപ്പെടുത്തൽ ഞെട്ടിച്ചു, സമഗ്ര അന്വേഷണം വേണം: അച്ചു ഉമ്മൻ: വനിത എക്സ്ക്ലൂസീവ്

Vijeesh Gopinath

Senior Sub Editor

achu-oommen-vanitha

സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ കോടികൾ വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് എഴുതി നൽകുകയായിരുന്നുവെന്നു മുൻമന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരൻ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ജുഡീഷ്യൽ സംവിധാനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയതാണ് ആ വെളിപ്പെടുത്തൽ എന്നും വനിത മാസികയ്ക്കു നൽകിയ ദീർഘ അഭിമുഖത്തിൽ അച്ചു ഉമ്മൻ പറഞ്ഞു.

സോളർ അന്വേഷണത്തിലെ സിബിഐ റിപ്പോർട്ട് ഒരു രീതിയിലും ഞെട്ടിച്ചില്ല, ഉമ്മൻ ചാണ്ടി നൂറു ശതമാനം നിരപരാധി ആണെന്നു നൂറ്റൊന്നു ശതമാനം ഉറപ്പായിരുന്നു. പക്ഷേ, സി. ദിവാകരന്റെ വെളിപ്പെടുത്തൽ ശരിക്കും ഞെട്ടിച്ചു.

സൈബർ ആക്രമണം നേരിടുന്ന സ്ത്രീകൾക്കു കരുത്തു പകരുകയെന്ന ലക്ഷ്യത്തോടെയാണു താൻ ൈസബർ അറ്റാക്കിനെതിരെ കേസ് കൊടുത്തതെന്നു വ്യക്തമാക്കിയ അച്ചു ഉമ്മൻ, തെളിവുകൾ സഹിതം നൽകിയ പരാതി വനിതാ കമ്മിഷൻ പരിഗണിക്കാത്തതിൽ നിരാശയുണ്ടെന്നു പറഞ്ഞു.

‘എന്നെ പിന്തുണയ്ക്കാൻ പാർട്ടിയുണ്ട്, കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്. എന്നിട്ടും പ്രതികരിച്ചില്ലെങ്കിൽ തെറ്റായ സന്ദേശമാകും എന്നു കരുതിയാണു പരാതി നൽകിയത്. ഭയന്നിട്ടാണു പല സ്ത്രീകളും സൈബർ ആക്രമണങ്ങൾ മനസ്സിൽ ഒതുക്കുന്നത്. ’ – അച്ചു പറയുന്നു.

രാഷ്ട്രീയപ്രവേശം, ഫാഷൻ ലോകത്തെ ജീവിതം, അച്ഛനെക്കുറിച്ചുള്ള ഓർമകൾ, േസാഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന രീതിയിലെ വളർച്ച തുടങ്ങി എല്ലാ കാര്യങ്ങൾക്കും വ്യക്തമായ മറുപടി നൽകുന്നുണ്ട് അച്ചു ഉമ്മൻ

അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം