ഞാനും മമ്മൂക്കയും തമ്മിലുള്ള സാമ്യം പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു ധർമജൻ ബോൾഗാട്ടി
എനിക്ക് ഏറെ അടുപ്പമുള്ള മനുഷ്യനാണ് മമ്മൂക്ക. ഒരു ഷോയിൽ ഞങ്ങൾ സ്വയം പരിചയപ്പെടുത്തുകയാണ്. മമ്മൂക്കയുടെ ഫിഗർ അനുകരിച്ച് സിനിമയിലെത്തിയ ടിനി ടോം, ശബ്ദം അനുകരിക്കുന്നതിൽ കേമനായ സുരാജ് വെഞ്ഞാറമൂട്, അടുത്ത ഊഴം എന്റെയാണ്.
മമ്മൂക്കയുമായി ഒരു ബന്ധം പറയണല്ലോ. ഞാൻ മമ്മൂക്കയെ നോക്കി. പിന്നെ, സ്വയം ഒന്നു നോക്കി. അദ്ദേഹമാണെങ്കിൽ ആകാംക്ഷയോടെ എന്നെ ശ്രദ്ധിക്കുന്നുണ്ട്. പതിയെ മൈക്ക് കയ്യിലെടുത്തു. എന്നിട്ടൊരു കാച്ച്, ‘ടിനി മമ്മൂക്കയുടെ രൂപസാദൃശ്യം അവതരിപ്പിച്ചു, സുരാജ് ശബ്ദം പറഞ്ഞു. പക്ഷേ, എനിക്കും മമ്മൂക്കയ്ക്കും ഇതിന്റെയൊന്നും ആവശ്യമില്ല. ഞങ്ങൾ സ്വന്തം കഴിവുകൊണ്ടാ ഇവിടെ വരെ എത്തിയത് എന്ന്.’ അതങ്ങ് ഏറ്റു. നല്ല കയ്യടി കിട്ടി. സിനിമയിൽ എല്ലാവരുമായി അടുപ്പമുണ്ടെങ്കിലും ദിലീപേട്ടനോടും മണിച്ചേട്ടനോടുമൊക്കെയുള്ളത് സഹോദരതുല്യമായ സ്നേഹമാണ്. മണിച്ചേട്ടൻ ഇന്ന് ഒപ്പമില്ല. എങ്കിലും അദ്ദേഹത്തെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാറില്ല.
അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം.