Thursday 12 September 2024 12:41 PM IST : By സ്വന്തം ലേഖകൻ

കോട്ടയത്തെ സ്റ്റൈലാക്കാൻ മീരയുടെ ദിശ; ഫെസ്റ്റിവല്‍ സീസണ് ഫാമിലി കോംബോ

disha-creationz-kottayam-infocus-cover

കൈവയ്ക്കുന്ന, കത്രികയോടിക്കുന്ന ഓരോ തുണിക്കും ജീവനുണ്ട്. മികച്ച ഡിസൈനിൽ വസ്ത്രങ്ങളായി അവ മാറണമെങ്കിൽ സ്റ്റിച്ചിങ് മികവിനൊപ്പം ക്രിയാത്മകത കൂടി സമന്വയിക്കണം. വേറിട്ട ഡിസൈനർ വസ്ത്രങ്ങൾക്കൊപ്പം ക്രിയാത്മകത കൂടി കൈകോർക്കുകയാണ് കോട്ടയം നാഗമ്പടം ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിശ ക്രിയേഷൻസ് എന്ന ബുട്ടീക്കിലൂടെ. 2015ൽ മക്കൾക്കു വേണ്ടി ഡിസൈൻ ചെയ്ത ഒരു കുഞ്ഞുടുപ്പ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുമ്പോൾ കോട്ടയം സ്വദേശിയായ മീര ജോർജ് ഒരിക്കലും വിചാരിച്ചിരുന്നില്ല എൻജിനീയറിങ് മേഖലയിൽ നിന്നും ബുട്ടീക്ക് ബിസിനസിലേക്കുള്ള ഒരു ചുവടുമാറ്റമാണ് തന്നെ കാത്തിരിക്കുന്നതെന്ന്.

ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോ കണ്ടിട്ട് നിരവധിയാളുകൾ മീരയോട് സമാനമായ രീതിയിൽ തങ്ങളുടെ മക്കൾക്കും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകാമോ എന്ന് ആവശ്യപ്പെട്ടു. ഇലക്ട്രിക്കല്‍ എൻജിനീയറിങ് ആണ് പഠിച്ചതെങ്കിലും ഫാഷൻ ഡിസൈനിങ് മേഖല മീരയ്ക്ക് പ്രിയപ്പെട്ടതായിരുന്നു. അതിനാൽ തന്നെ ആവശ്യപ്പെട്ടവർക്കെല്ലാം സ്വന്തം ഡിസൈനിൽ വസ്ത്രങ്ങൾ തയാറാക്കി നൽകി. ഉപഭോക്താക്കൾ മികച്ച റിവ്യൂ നൽകിയതോടെ സോഷ്യൽ മീഡിയയിൽ ഈ ഡിസൈനുകൾ ശ്രദ്ധിക്കപ്പെട്ടു. കൂടുതൽ ഓർഡറുകൾ വരാൻ തുടങ്ങിയതോടെയാണ് സ്വന്തമായൊരു ബുട്ടീക്ക് എന്ന സ്വപ്നത്തിലേക്ക് മീര കടന്നത്.

disha-creationz-kottayam-showroom

ജീവിതത്തിനും സ്വപ്നങ്ങൾക്കും പുതിയൊരു ദിശ നൽകിയ സ്ഥാപനത്തിന് ദിശ ക്രിയേഷൻസ് എന്ന പേര് നൽകിക്കൊണ്ട് 2015 ൽ മീര ഒരു സംരംഭകയുടെ കുപ്പായമണിഞ്ഞു. തുടക്കത്തിൽ ഓൺലൈനായി ഓർഡറുകൾ സ്വീകരിച്ച് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തും കസ്റ്റമൈസ് ചെയ്തും നൽകി. താൻ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ അതേ പെർഫെക്ഷനോട് കൂടി തയ്ച്ചു നൽകുന്നതിനായി കഴിവുറ്റ ഒരു ടൈലറിങ് ടീമിനെ മീര പാകപ്പെടുത്തി.

കുട്ടികളുടെ വസ്ത്രങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് ഓൺലൈൻ വിപണിയിൽ നേടിയ മിന്നും വിജയത്തിനൊടുവിലാണ് കോട്ടയം ജില്ലയിലെ നാഗമ്പടത്ത് ദിശ ക്രിയേഷൻസ് ഔട്ട്ലെറ്റ് ആരംഭിച്ചത്. ആളുകൾക്ക് നേരിട്ടെത്തി ഡിസൈനർ വസ്ത്രങ്ങളുടെ ഗുണനിലവാരം കണ്ടു മനസിലാക്കി, മനസിലുള്ള ആശയം വ്യക്തമാക്കി ആഗ്രഹിക്കുന്ന ഡിസൈനുകൾ കുറഞ്ഞ സമയത്തിനുള്ളിൽ ഡിസൈൻ ചെയ്തെടുക്കുക എന്ന ഉദ്ദേശത്തിലാണ് നാഗമ്പടത്ത് ദിശ ക്രിയേഷൻസ് ആരംഭിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ ഒരു ഭാഗം ഓൺലൈൻ ഓർഡറുകൾ സ്വീകരിക്കുന്നതിനും അവയുടെ ഡസ്പാച്ചിനും വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ഓൺലൈൻ വഴി ലഭിക്കുന്ന ഓർഡറുകൾക്ക് പരമാവധി ഡെലിവറി ടൈം പറഞ്ഞിരിക്കുന്നത് 10 ദിവസമാണ്. അതിനുള്ളിൽ ഇന്ത്യക്കുള്ളിൽ എവിടെയും ഓർഡറുകൾ എത്തിയിരിക്കും. ഓൺലൈനിൽ ഓർഡറുകൾ നൽകുമ്പോൾ കൃത്യമായ ബോഡി മെഷർമെന്റുകൾ ഇല്ലെങ്കിൽ പോലും സ്റ്റാൻഡേർഡ് സൈസിൽ വസ്ത്രങ്ങൾ തയ്യാറാക്കി നൽകും.

കസ്റ്റമൈസേഷൻ പ്രധാനം

disha-creationz-kottayam-showroom-models

ബാപ്റ്റിസം, പേരിടല്‍ ചടങ്ങ്, നൂലുകെട്ട്, ബര്‍ത്ത്‌ഡേ, ഫ്‌ളവര്‍ ഗേള്‍, ഹോളി കമ്മ്യൂണിയന്‍ തുടങ്ങി കുട്ടികളുമായി ബന്ധപെട്ടു വരുന്ന എല്ലാ ചടങ്ങുകൾക്കും വ്യത്യസ്തമായതും കുട്ടികൾക്ക് ധരിക്കാൻ എളുപ്പമുള്ളതും കൂടുതൽ കംഫർട്ട് നൽകുന്ന രീതിയിലുള്ളതുമായ വസ്ത്രങ്ങൾ ദിശയിൽ ഡിസൈൻ ചെയ്യുന്നു. കിഡ്സ് പാര്‍ട്ടികള്‍, സ്റ്റേജ് ഇവന്റ്‌സ്, സ്റ്റേജ് പെര്‍ഫോമന്‍സ്, വിവാഹങ്ങൾ എന്നിവയ്ക്ക് തീം അടിസ്ഥാനമാക്കിയുള്ള കോംബോ വസ്ത്രങ്ങൾ തയ്യാറാക്കി നൽകുന്നു. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങി എല്ലാ വിദേശ രാജ്യങ്ങളിലും ദിശ ക്രിയേഷൻസ് വസ്ത്രങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും കൊച്ചി, തിരുവല്ല, തൊടുപുഴ തുടങ്ങിയയിടങ്ങളിലെ മൾട്ടിബ്രാൻഡ് സ്റ്റോറുകളിലും ദിശയുടെ വസ്ത്രങ്ങൾ ലഭ്യമാണ്. വസ്ത്രങ്ങൾക്ക് പുറമെ, മെറ്റിരിയൽ പർച്ചേസ് ചെയ്യാനുള്ള സൗകര്യവും ദിശയിൽ ഒരുക്കിയിരിക്കുന്നു.

ഫെസ്റ്റിവല്‍ സീസണില്‍ ഫാമിലി കോംബോയാണ് കൂടുതലും ആവശ്യപ്പെടുന്നത്. ദിശ ക്രിയേഷൻസിന്റെ ഹൈലൈറ്റും അതാണ്‌. ഫാമിലി കോംബോയില്‍ അച്ഛനും മകനും ഒരുപോലെയുള്ള കുര്‍ത്തയും ഷര്‍ട്ടും, മുണ്ടും പൈജാമയും, അമ്മയ്ക്ക് സല്‍വാര്‍/ സാരി, പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ട് ആന്‍ഡ് ടോപ്, ഫ്രോക്ക് എന്നിങ്ങനെ ഓപഷനുകൾ നിരവധിയാണ്. ഒരു മാസം മുതൽ 14 വയസ് വരെ പ്രായത്തിലുള്ള കുട്ടികൾക്ക് വേണ്ടിയുള്ള എല്ലാത്തരത്തിലുള്ള ഡിസൈനർ വസ്ത്രങ്ങളും ഇവിടെ ഉണ്ട്. ഓണം പോലുള്ള ഫെസ്റ്റിവല്‍ സീസണിന് വേണ്ട ട്രഡീഷണല്‍ ഡിസൈനിങ്ങിനുള്ള സാധനങ്ങള്‍ കൂടുതലായും കൂത്തമ്പള്ളി, കാഞ്ചീപുരം, ബാലരാമപുരം എന്നിവിടങ്ങളില്‍ നിന്നാണ് വാങ്ങുന്നത്.

ഉപഭോക്താക്കളുടെ സംതൃപ്തിയാണ് വിജയം

ഉപഭോക്താക്കളുടെ സംതൃപ്തിയാണ് മീര ജോർജ് എന്ന സംരംഭകയുടെ വിജയം. അതിനാൽ തന്നെ ഓണം, വിഷു, ദീപാവലി പോലുള്ള അവസരങ്ങളിൽ മുൻകൂട്ടി ഓർഡറുകൾ സ്വീകരിക്കുമെങ്കിലും അവസാന നിമിഷം എത്തുന്ന ഉപഭോക്താവിനെ പോലും അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള വസ്ത്രം തയ്ച്ചു നൽകി നിരാശരാകാതെ സൂക്ഷിക്കുന്നു . നിലവിൽ പതിനഞ്ചോളം സ്റ്റാഫുകളാണ് ദിശയുടെ വസ്ത്ര നിർമാണ രംഗത്ത് പ്രവത്തിക്കുന്നത്. കോട്ടയം നാഗമ്പടത്ത് എം.സി റോഡില്‍ പ്രവർത്തിക്കുന്ന ദിശ ക്രിയേഷന്‍സിന്റെ വളർച്ച ശരിയായ ദിശയിലാണെന്നതിനുള്ള ഉദാഹരണമാണ് ദിനം പ്രതി വർധിച്ചു വരുന്ന ഉപഭോക്താക്കളുടെ എണ്ണം.

കൂടുതൽ വിവരങ്ങൾക്ക്:

Disha Creationz

Pulickal Trade Centre, R4 & R14, SH1, Nagampadam ,Kottayam,

Kerala 686001

+91 9747467306 +91 8714267306

https://dishacreationz.com/