Monday 04 September 2023 04:49 PM IST : By സ്വന്തം ലേഖകൻ

ഷവർമ കഴി‍ച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരുവനന്തപുരത്ത് 4 വയസ്സുകാരൻ മരിച്ചു

shawarma പ്രതീകാത്മക ചിത്രം

വീണ്ടും വില്ലനായി ഷവർമ. മലയിൻകീഴിൽ നാലു വയസ്സുകാരൻ മരിച്ചത് ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നെന്ന് വിവരം. മലയിൽകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്.

ഗോവ യാത്രയ്ക്കിടെ ഷവർമ കഴിച്ചതിനെ തുടർന്ന് കുട്ടിക്ക് ശാരീരികാസ്വസ്ഥത ഉണ്ടായെന്നു ബന്ധുക്കൾ പറയുന്നു. ബന്ധുക്കൾ പൊലീസിന് മൊഴി നൽകി നൽകിയിട്ടുണ്ട്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.