നാലു വയസ്സുകാരൻ പനി ബാധിച്ച് മരിച്ചു; എച്ച്1എൻ1 ആണെന്ന് സംശയം, അന്തിമ റിപ്പോർട്ട് വന്നിട്ടില്ല
Mail This Article
×
എറണാകുളം ജില്ലയിൽ വിവിധ തരത്തിലുള്ള പകർച്ചപ്പനികൾ പടരുന്നതിനിടെ പനി ബാധിച്ച് നാലു വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം.
എച്ച്1എൻ1 ആണെന്ന് സംശയമുണ്ടെങ്കിലും ഇക്കാര്യത്തിൽ ആരോഗ്യവിഭാഗത്തിന്റെ അന്തിമ റിപ്പോർട്ട് വന്നിട്ടില്ല. നാലു ദിവസമായി ലിയോണിന് പനി ഉണ്ടായിരുന്നു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പനി മൂർച്ഛിച്ചതോടെ ഇന്നലെ രാത്രി മരിച്ചു. രണ്ടര വയസ്സുള്ള സഹോദരനുണ്ട്.