ADVERTISEMENT

കോഴിക്കോട് ചേളന്നൂര്‍ സ്വദേശിനി മിധുവിന്റെ ധൈര്യം കാരണം സഹയാത്രികയ്ക്ക് തിരിച്ചുകിട്ടിയത് അധ്വാനിച്ചുണ്ടാക്കിയ തന്റെ സ്വര്‍ണമാലയാണ്. മാല മോഷ്ടിച്ച് ഓടിയ സ്ത്രീയെ റോഡിലെ തിരക്കുകള്‍ക്കിടയിലൂടെ പിന്തുടര്‍ന്ന് പിടികൂടിയ മിധുവിന് അഭിനന്ദന പ്രവാഹമാണിപ്പോള്‍.

ഇന്നലെ രാവിലെ എര‍ഞ്ഞിപ്പാലത്ത് ബസിറിങ്ങുന്നതിനിടെയാണ് സഹയാത്രിക്കാരിയുടെ സ്വര്‍ണമാല മോഷണം പോയത് മിധു അറിഞ്ഞത്. മാല നഷ്ടപ്പെട്ടയാള്‍ ബഹളം വച്ചതോടെ മാല ഉപേക്ഷിച്ച് തമിഴ്‌നാട്ടുകാരിയായ മോഷ്ടാവ് ബസില്‍ നിന്ന് ഇറങ്ങിയോടി. ഇത് കണ്ട മിധു റോഡിലെ തിരക്ക് പോലും വകവയ്ക്കാതെ പിന്നാലെ ഓടി.

ADVERTISEMENT

അധ്വാനിച്ചുണ്ടാക്കുന്നത് നഷ്ടപ്പെടുന്നതിന്റെ വേദനയാണ് ഒന്നും ചിന്തിക്കാതെ ഓടാന്‍ മിധുവിനെ പ്രേരിപ്പിച്ചത്. മകള്‍ കാണിച്ച ധൈര്യത്തില്‍ അമ്മ നന്ദിനിക്കും അഭിമാനം. പൊലീസെത്തി കസ്റ്റഡിയിലെടുത്ത തമിഴ്‌നാട്ടുകാരി മാരിയമ്മയെ കോടതി റിമാന്‍ഡ് ചെയ്തു.

midhu6577
മാരിയമ്മ, മിധു
ADVERTISEMENT
ADVERTISEMENT