‘പുത്തനുടുപ്പിട്ടു പൊട്ടു തൊടീച്ചിട്ട് നിന്നെയൊരുക്കീലേ... പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടി വരെ കൂടേ വന്നീലേ... നീ ചിരിക്കുന്നേരം അച്ഛന്റെ കണ്ണിലെ ചിങ്ങ നിലാവല്ലേ... നീയൊന്നു വാടിയാൽ ആരാരും കാണാതാ നെഞ്ചം വിങ്ങില്ലേ...’; ജോലി കഴിഞ്ഞ് വരുന്ന പിതാവ്.. പെട്ടന്ന് വീടിനുള്ളില്‍ നിന്ന് ഒരു പാട്ട് കേള്‍ക്കുന്നു, പാട്ട് പാടുന്നത് മകനാണ്.
ജോലി കഴിഞ്ഞെത്തിയ അച്ഛന് മകന്റെ വക പാട്ട് പാടി ഒരു സ്നേഹോപഹാരം. വിഡിയോ ഇൻസ്റ്റഗ്രാമിൽ തരംഗമാവുകയാണ്. റാന്നി കെഎസ്ഇബി സബ് സ്റ്റേഷനിലെ ലൈൻമാൻ ഗോപാലകൃഷ്ണന്റെ മകൻ ഗോപു കൃഷ്ണൻ പകർത്തിയ വിഡിയോ ആണ് വൈറലായത്, പാട്ട് കേട്ട് തമാശയ്ക്കാണ് ഗോപു വിഡിയോ പകർത്തിയത്.
സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ പിതാവ് ജോലി കഴിഞ്ഞുവരുന്ന സമയം നോക്കി വീണ്ടും പകർത്തി. മാതാവ് ഗീതാകുമാരിയും ഇതിന് പിന്തുണയുമായി കൂടെ നിന്നു. നിരവധി കെഎസ്ഇബി ജീവനക്കാരും വിഡിയോ പങ്കുവച്ചു.