കുടുംബ േകാടതികളില്‍ എത്തുന്ന േകസുകളുെട എണ്ണം ഒന്നിനൊന്നു കൂടുകയാണ്. സൗഹൃദവും പരസ്പര വിശ്വാസവും െകാണ്ടു സ്വര്‍ഗം പോലെ പുലരേണ്ട കുടുംബങ്ങള്‍ നിമിഷങ്ങള്‍ െകാണ്ടു തകരുന്നു. വിവാഹമോചനമാണ് ഏകപരിഹാരമെന്ന മട്ടില്‍ ചുവ ടുകള്‍ വയ്ക്കുന്നു. കുടുംബ കോടതികളി ൽ എത്തുന്ന കേസുകളിൽ പൊതുവായി കണ്ടുവരുന്ന കാരണങ്ങളും പ്രവണതകളും എന്തൊക്കെയെന്നു േനാക്കാം.
∙ സ്നേഹം പ്രതിഫലിപ്പിക്കാൻ അറിഞ്ഞു കൂടായ്ക, എങ്ങനെ സ്നേഹിക്കണം എന്ന അറിവില്ലായ്മ. അതാണ് പല കുടുംബങ്ങളിലും കണ്ടുവരുന്ന പ്രധാന പ്രശ്നം. സ്നേഹം കൊണ്ടു പങ്കാളിയുടെ മനംകവരുന്ന യാള്‍ പങ്കാളിയുടെ ആത്മധൈര്യം വർധിപ്പിക്കുക കൂടിയാണു ചെയ്യുന്നത്. ഈ തിരിച്ചറിവിലൂടെ, പങ്കാളിയില്ലാതെ തനിക്കു മുന്നോട്ടു പോകാനാകില്ല എന്ന അവസ്ഥയിലേക്ക് അവരെത്തും. അതോടെ ഊഷ്മളമായ ബന്ധം ഉടലെടുക്കും.
∙ പങ്കാളിയുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും യാതൊരു സ്നേഹവും ബഹുമാനവും സ്ഥാനവും നൽകാതെയുള്ള പെരുമാറ്റം ബന്ധങ്ങളുടെ കെട്ടുറപ്പു തകര്‍ക്കും. ഇരുവരിൽ ആര് ഈ പ്രവണത കാണിച്ചാലും അതു മറ്റേയാളെയും ആ സ്വഭാവത്തിലേക്കു നയിക്കാം. അതേപോലെ തന്നെ തിരിച്ചു പെരുമാറാൻ മറ്റേയാള്‍ക്കും അതോെട തോന്നിത്തുടങ്ങും. ഇതുെകാണ്ടു ചെന്നെത്തിക്കുന്നത് ഒട്ടേറെ പ്രതിസന്ധികളിലേക്കാണ്. വൈരാഗ്യബുദ്ധി കൂടുന്നു, ഇരുവർക്കും ബന്ധുബലം കുറയുന്നു, ബന്ധുമിത്രാദികളുമായുള്ള സഹകരണവും കൂടിച്ചേരലുകളും ഇല്ലാതാകുന്നു തുടങ്ങി പല പ്രശ്നങ്ങള്‍.
∙ നല്ല ഭാഷ ബഹുമാനത്തോടെ ഉപയോഗിക്കാൻ ശീലിക്കാത്തതും ശബ്ദം ക്രമീകരിച്ചു സംസാരിക്കാൻ അറിയാത്തതും ദേഷ്യം വരുമ്പോൾ അസഹനീയമായി ഒ ച്ചയെടുക്കുന്നതും അതിനു ചേരുന്ന ശരീരഭാഷയും ഒക്കെ ഭാര്യഭർതൃബന്ധത്തിന് ഉലച്ചിൽ തട്ടുന്നതിനു കാരണമാകുമെന്നു കുടുംബകോടതിയിലെത്തുന്ന േകസുകള്‍ തെളിയിക്കുന്നുണ്ട്.
∙ പെൺകുട്ടികൾ അവരുടെ അ ച്ഛന്റെ ഗുണങ്ങള്‍ ഭര്‍ത്താവിനുണ്ടാവണമെന്നാഗ്രഹിക്കുന്നതും ആൺ കുട്ടികൾ അവരുടെ അമ്മയുടെ കഴിവും ഗുണവും ഭാര്യയില്‍ കണ്ടെത്താൻ ശ്രമിക്കുന്നതും പ്രശ്നങ്ങള്‍ക്കു വഴി തെളിക്കും.
∙ ഭാര്യ അടുക്കളക്കാര്യങ്ങളില്‍ നിപുണ ആയിരിക്കണം, വീട് വൃത്തിയായി സൂക്ഷിക്കുന്നതിലാകണം മിടുക്കു തെളിയിക്കേണ്ടതു തുടങ്ങിയ ചിന്താഗതികള്‍ ഇക്കാലത്തും വച്ചു പുലര്‍ത്തുന്ന ഭര്‍ത്താക്കന്മാരുണ്ട്. കാലം മാറിയതു മനസ്സിലാക്കാതെ ജീവിക്കുന്ന ഇത്തരക്കാരും പ്രശ്നം തന്നെയാണ്.
ഭ്രമം അതിരുവിടുമ്പോള്‍
∙ ആഡംബര ജീവിതത്തോടുള്ള പങ്കാളിയുടെ ആസക്തി പലയിടത്തും െെശഥില്യങ്ങള്‍ക്കു വഴി തെളിക്കും. ഈ മടുപ്പു പുറത്തു പ്രകടിപ്പിക്കാതെ ഇംഗിതങ്ങൾക്കു മൗനസമ്മതം നൽകുന്നവരാണ് ഏറെ പേരും. എ ന്നാൽ കുറച്ചു കഴിയുമ്പോൾ നിസ്സാര കാര്യങ്ങൾക്കു പോലും ദേഷ്യം പ്രകടിപ്പിക്കുന്ന സ്വഭാവക്കാരായി ഇതവരെ മാറ്റും. പിന്നീട് വിവാഹജീവിതം ദുരിതപൂർണമാകും.
∙ മധ്യവയസ്സ് പിന്നിടുന്നതോടെ ചില സ്ത്രീകൾ ഭർത്താവിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതു കാണാം. തന്റെ ത്യാഗപൂർണമായ ജീവിതത്തെ വലുതാക്കി പറഞ്ഞു ഭർത്താവിനും മക്കൾക്കും മടുപ്പുണ്ടാക്കിയെന്നുമിരിക്കാം. ഈ പ്രായത്തില്‍ സ്ത്രീകളിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളാണ് ഇതിന്‍റെ പ്രധാന കാരണം. ഇതു മനസ്സിലാക്കി പ്രവർത്തിക്കുകയും വൈദ്യസഹായം തേടുകയും വേണം. ഭര്‍ത്താവും വീട്ടുകാരും ഇതു കണ്ടറിഞ്ഞു െപരുമാറുകയും വേണം.
∙ കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നാം. എങ്കിലും ചില പുരുഷന്മാരുടെ പിശുക്കും ഭാര്യയ്ക്കു കൊടുക്കുന്ന പണത്തിന്‍റെയും ഭാര്യയുടെ ശമ്പളത്തിന്റെയും കണക്ക് ചോദിക്കുന്നതും ഒക്കെ ഭാര്യമാരെ അസ്വസ്ഥരാക്കുന്നുണ്ട്. പിന്നീടത് അകൽച്ചയ്ക്കു കാരണമാകുകയും ചെയ്യുന്നു.
∙ പങ്കാളി ഏതാവശ്യം പറഞ്ഞാലും അതിനെല്ലാം തടസ്സം പറയുകയും ഏറെനേരം വ ഴക്കുണ്ടാക്കുകയും െചയ്യുന്ന പ്രവണതയും അകൽച്ചയ്ക്കു കാരണമാകും. വിവാഹജീവിതത്തിൽ പങ്കാളിയുടെ സാധിച്ചു െകാടുക്കുന്ന ആഗ്രഹങ്ങള്‍ക്കെല്ലാം കണക്കു പറയുന്ന രീതി ഒരിക്കലും നന്നല്ല.
∙ ഭര്‍ത്താവിന്‍റെ മാതാപിതാക്കൾ മകനെ ന്യായീകരിക്കും വിധത്തില്‍ മരുമകളോടു യാതൊരു കരുണയും ഇല്ലാതെ പെരുമാറുന്നതും പ്രശ്നങ്ങൾ വ ഷളാക്കാറുണ്ട്. മകന്റെ ഭാഗത്തെ തെറ്റുകൾ അംഗീകരിച്ചു കൊണ്ടും അതു തിരുത്താൻ ശ്രമങ്ങൾ നടത്തിക്കൊണ്ടും മരുമകളുടെ കൂടെ നിൽക്കുകയാണ് അവരുടെ ധാർമിക ചുമതല. പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ ഇതു സഹായിക്കും.
∙ പെൺമക്കളുടെ കാര്യത്തിലുള്ള അമ്മമാരുടെ അമിതമായ ഇടപെടലുകളും അവര്‍ക്കു ദോഷം ചെയ്യും. വിവാഹിതരായ പെൺമക്കളെ ദിവസം നാലു തവണയെങ്കിലും വിളിച്ചു ദൈനംദിന കാര്യങ്ങള്‍ തിരക്കുന്നതു ഭർതൃവീടുമായി ആത്മബന്ധം കെട്ടിപ്പടുക്കുന്നതിനു തടസ്സമാകും. മാതാപിതാക്കൾ ഉപദേശിക്കുക മാത്രം ചെയ്താൽ പോരാ, മാതൃകയായി പ്രവ ർത്തിച്ചു കാണിക്കുക കൂടി വേണം.
മദ്യപാനം എന്ന വില്ലന്‍
∙ കുടുംബജീവിതത്തിലെ എക്കാലത്തെയും വില്ലനാണു മദ്യപാനം. മാട്രിമോണി സൈറ്റുകളിലൊക്കെ ഇ പ്പോള്‍ drink occassionally, drink socially എന്നൊക്കെ മക്കൾക്കു വേണ്ടി അ ച്ഛനമ്മമാർ മടി കൂടാതെ എഴുതാറുണ്ട്. എന്നാൽ മദ്യപാനം ശീലമാകുകയും ചീത്ത കൂട്ടുകെട്ടുകളിലേക്കും നിശാപാർട്ടികളിലേക്കും ചെന്നെത്തുകയും ചെയ്യുമ്പോൾ അത് ആരോഗ്യത്തെയും കുടുംബജീവിതത്തെയും ബാധിച്ചു തുടങ്ങും.
മദ്യപാനം അമിതമാകുന്നതു പെരുമാറ്റ വൈകല്യങ്ങൾക്കും സംശയരോഗത്തിനും വഴിതെളിക്കും. അങ്ങനെയുള്ള സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾതന്നെ ശാസ്ത്രീയമായ ചികിത്സയും കൗൺസലിങ്ങും വഴി പരിഹരിക്കാൻ ശ്രമിക്കണം. വൈകുംതോറും അതു പൊലീസ് സ്റ്റേഷനിലും പിന്നീടു കോടതിയിലും ചെന്നെത്തുന്നതാണു കാണാറുള്ളത്. ബന്ധുക്കൾ സഹായിക്കുകയും സഹകരിക്കുകയും ചെയ്താൽ പ്രശ്ന പരിഹാരം എളുപ്പമാകും. മദ്യപിക്കുന്ന പെൺകുട്ടികളുടെ എണ്ണവും ഏറി വരികയാണ്. പല കുടുംബപ്രശ്നങ്ങളിലേക്കും ഇതു നയിക്കുന്നുണ്ട്.
∙ വിവാഹേതര ബന്ധങ്ങളിൽ പെടുന്നവർ പങ്കാളിയെയും കുട്ടികളെയും അവഗണിക്കുന്നതും അവരെ മറന്നു ജീവിക്കുന്നതും കുറ്റകരം കൂടിയാണ്. മാതാപിതാക്കളിൽ ഒരാൾക്ക് ഇതരബന്ധങ്ങൾ ഉള്ളതായി മക്കൾ മനസ്സിലാക്കിയാൽ അതവരുടെ ജീവിതകാഴ്ചപ്പാടുകളിൽ വികലത സൃഷ്ടിക്കാം. ജീവിതനൈരാശ്യവും ബാധിക്കാം. ഭാവിയിൽ സംശയരോഗികളായി മാറാനും സാധ്യതയുണ്ട്.
വിവാഹേതര ബന്ധങ്ങൾ ഉള്ളവർ ഇണയുടെ അരികിൽ നിന്നു ബോധപൂർവം സാഹചര്യങ്ങൾ സൃഷ്ടിച്ചുമറ്റൊരു മുറിയിൽ പോയി കിടക്കുക പതിവാണ്. ഒരു കൂരയ്ക്കു കീഴെ വ്യത്യസ്ത മുറികളില്‍ സ്ഥിരം കഴിയുന്നതും ദാമ്പത്യബന്ധത്തിന്‍റെ ഉലച്ചിലിലേക്കേ നയിക്കൂ. ഇതിനിടയിൽ പ ങ്കാളിയുടെ ഉള്ളതും ഇല്ലാത്തതുമായ കുറ്റങ്ങൾ മക്കളെ പറഞ്ഞു കേൾപ്പിച്ചു കുട്ടികളെ തങ്ങളുടെ വശത്താക്കാനും പലരും ശ്രമിക്കും. ഇതിന്‍റെയും അവസാനം കുടുംബകോടതികള്‍ തന്നെയാണ്.
∙ പങ്കാളികൾ തമ്മിലുള്ള വഴക്കും മത്സരബുദ്ധിയും മക്കളെ വഴി തെറ്റിക്കും. അച്ഛൻ ലൈംഗികമായി കുഞ്ഞുങ്ങളെ പീഡിപ്പിക്കും. അതിനാൽ അകന്നു നിൽക്കാം എന്നുപദേശിക്കുന്ന അമ്മമാരുടെയും അമ്മയ്ക്കു വിവാഹേതര ബന്ധങ്ങൾ ഉണ്ടെന്നു മ ക്കളെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അച്ഛന്മാരുടെയും എണ്ണം വർധിച്ചു വരുന്ന കാലഘട്ടമാണിത്.
െെലംഗിക അജ്ഞത മൂലം
∙വിവരവിജ്ഞാനത്തിന്‍റെ വിസ് ഫോടനം നടക്കുന്ന ഈ ആധുനികയുഗത്തിലും ലൈംഗികപരമായ കാര്യങ്ങളില്‍ പല െചറുപ്പക്കാരും അ ജ്ഞരാണെന്നതു വിശ്വസിക്കാന്‍ പ്രയാസമുള്ള സത്യമാണ്.
ഇത്തരം പ്രശ്നങ്ങൾ പുറത്താരോടും പറയാതെ കിടപ്പുമുറികളിൽ മാത്രം ഒതുക്കി നിർത്തുമ്പോൾ ഭാവിയിൽ അതു വലിയ പൊട്ടിത്തെറിയായി പുറത്തു വരുന്നു. െെലംഗിക സംബന്ധമായ പ്രശ്നങ്ങൾ തോന്നുന്നുവെങ്കില്‍ ആരിലും പഴിചാരാതെ വിദഗ്ധരെ സമീപിക്കണം. നിസ്സാരമായി തീർക്കാൻ കഴിയുന്ന പ്രശ്നങ്ങളാണു പലപ്പോഴും വളര്‍ന്നു േകാടതിവരാന്തകളില്‍ എത്തുന്നത്.
∙ ലൈംഗികശേഷിക്കുറവ് (Impotency) സ്വയം തിരിച്ചറിഞ്ഞിട്ടും വിവാഹബന്ധത്തിലേർപ്പെടുന്നതു മറ്റൊരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെക്കൂടി സങ്കടക്കടലിലേക്ക് ഇറക്കുന്നതിനു തുല്യമാണ്.
ലൈംഗികശേഷിക്കുറവുകൊണ്ട് ഒരിക്കലും തനിക്കൊരു ഭാര്യ ആകാനോ ഭർത്താവാകാനോ സാധിക്കില്ല എന്നു തിരിച്ചറിയുന്നവർ മാതാപിതാക്കളെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി വിവാഹം വേണ്ടെന്നു വയ്ക്കുന്നതാണു നല്ലത്. അല്ലെങ്കില്‍ ഇതു പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന പങ്കാളിയെ നേടാന്‍ ശ്രമിക്കുക.
പങ്കാളിയുെട സംസാരരീതിയും സ്വഭാവവും മനോഭാവവും ശരീരഭാഷയും ഒക്കെ ചിലരെ ലൈംഗിക താൽപര്യമില്ലായ്മയിലേക്കു നയിക്കാ റുണ്ട്. ആ വ്യക്തി അടിസ്ഥാനപരമായി ബലഹീനയോ ബലഹീനനോ (Impotent) അല്ലെങ്കിലും പങ്കാളിയോടു മാത്രം ആപേക്ഷികമായി ലൈംഗികശേഷിക്കുറവ് (Relative Impotency) എന്ന അവസ്ഥ സംജാതമാകുന്നു.
ഇത്തരം അവസ്ഥകളിലും കുടുംബകോടതിയുടെ സഹായം തേടാൻ പങ്കാളി നിർബന്ധിതരാകും.
∙ ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത പെരുമാറ്റ വൈകല്യങ്ങൾ മറച്ചുവച്ചു വിവാഹത്തിലേര്‍പ്പെടുന്നതു വഴക്കിലും േകസിലുമാണു പലപ്പോഴും എ ത്തുക. മനോരോഗം, ത്വക്‌രോഗം, മറ്റു രോഗങ്ങൾ എന്നിവ മറച്ചു വച്ചു കൊണ്ടുള്ള വിവാഹങ്ങളും അധികം ദിവസമാകുന്നതിനു മുൻപേ വേർപിരിയുന്ന അവസ്ഥ കണ്ടുവരാറുണ്ട്.
കളവുകള്‍ വേണ്ടേ വേണ്ട
∙ വിദ്യാഭ്യാസ യോഗ്യത, ജോലി, ശമ്പളം എന്നിവയുെട കാര്യത്തിലും ചിലര്‍ സത്യം മറച്ചു വയ്ക്കാറുണ്ട്. എന്നെങ്കിലും സത്യം അറിയുമ്പോൾ ബന്ധം വഷളാകാൻ സാധ്യത കൂടുതലാണ്. വിവാഹത്തിനു മുൻപ് നൽകു ന്ന വിവരങ്ങളിൽ ചിലത് സത്യസന്ധമല്ല എന്നു പിന്നീടു മനസ്സിലാകുമ്പോൾ തങ്ങളെ ചതിച്ചതായി അവര്‍ കണക്കുകൂട്ടുന്നു. അതു ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തി ദമ്പതികളെ കുടുംബകോടതിയിൽ എത്തിക്കുന്നു.
∙ പുരുഷൻ ജോലിക്കു പോകുകയും ഭാര്യ വീട്ടുകാര്യം നോക്കി വീട്ടിൽ തന്നെ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണു ‘വീട്ടമ്മ’ എന്നു സ്ത്രീകളെ വിേശഷിപ്പിച്ചിരുന്നത്. പക്ഷേ, ഇന്നു സ്ത്രീകൾ ജോലിക്കു പോകുകയും പുരുഷൻ പ്രത്യേകിച്ച് വരുമാനമാർഗങ്ങൾ ഇല്ലാതെയും എന്നാൽ വീട്ടുകാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിറവേറ്റാതെയും ഇരിക്കുന്ന അവസ്ഥ ചില വീടുകളിലെങ്കിലും കാണാറുണ്ട്. ഇത്തരം വീട്ടച്ഛന്മാരെ ഉൾക്കൊള്ളാൻ പലപ്പോഴും സ്ത്രീകൾക്കു സാധിക്കാതെ വരുന്നത് ബന്ധം വേർപെടുത്താൻ അവരെ പ്രേരിപ്പിക്കാം.
∙ വിവാഹ ബന്ധത്തിൽ ഉലച്ചിൽ തട്ടിയശേഷം വക്കീലിനെ കാണാൻ വരുന്ന പലരും പറയുന്ന ഒരു കാര്യമുണ്ട്. ‘ഈ ബന്ധം നേരെയാകില്ല എന്നു വിവാഹത്തിനു മുൻപേ തോന്നിയിരുന്നു’ എന്ന്. അത്തരത്തിലുള്ള ഉൾവിളികളെ തിരിച്ചറിയുകയും അതിനുള്ള പരിഹാരങ്ങള്‍ ആലോചിക്കുകയും ചെയ്തിരുന്നെങ്കില്‍ കോടതികയറ്റം ഒഴിവാക്കാൻ സാധിച്ചേനെ.
∙ ഭയപ്പെടുത്തി ഭരിച്ചു ഭാര്യയെ നിലയ്ക്കു നിർത്താനാണു പുരുഷന്‍റെ ശ്രമമെങ്കില്‍ അതു പരാജയപ്പെടുകയേയുള്ളൂ. കുടുംബകോടതിയിലേക്ക് ആ പെരുമാറ്റം വഴി തെളിയിക്കുകയും ചെയ്യും. ഒരു അച്ഛനു മക്കൾക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം അവരുടെ അമ്മയെ അകമഴിഞ്ഞു സ്നേഹിക്കുക മാത്രമാണ്.
∙ കോളജ് പഠനകാലത്തു തോന്നിയ ആകർഷണത്തില്‍ സ്െപഷല്‍ മാര്യേജ് ആക്ട് പ്രകാരം വീട്ടില്‍ പോലും അറിയിക്കാതെ വിവാഹിതരാകുന്നവരുണ്ട്. അബദ്ധമായിപ്പോയെന്നു മ നസ്സിലാകുമ്പോള്‍ ഒരു വര്‍ഷത്തിനകം കുടുംബകോടതിയിലെത്തി ഉഭയസമ്മതപ്രകാരം വിവാഹം േവര്‍പെടുത്തുകയും െചയ്യും. വിവാഹവും വിവാഹമോചനവും മാതാപിതാക്കൾ അറിയുന്നു കൂടി ഉണ്ടാകില്ല.
∙ പങ്കാളികളിൽ ഒരാൾ, കുട്ടികൾ വേണ്ട എന്ന നിലപാട് എടുക്കുന്നതു തുടക്കത്തില്‍ മറ്റേ ആൾ സമ്മതിക്കുന്നതും പിന്നീടത് മാനസിക ബുദ്ധിമുട്ടിലേക്ക് എത്തി വിവാഹമോചനത്തിലെത്തുന്നതും കാണാറുണ്ട്.
മുകളിൽ പറഞ്ഞ പല അവസ്ഥകളിലും പണ്ടൊക്കെ സഹിച്ചും ക്ഷമിച്ചും മുന്നോട്ടുപോകാൻ ആയിരുന്നു ശ്രമം. ചില കേസുകളിലെങ്കിലും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ പങ്കാളികൾ തമ്മിൽ ആകർഷിക്കപ്പെടുകയും സന്തോഷകരമായി ജീവിതം തുടരുകയും െചയ്യും.
ഇന്നു പക്ഷേ, പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ‘എനിക്ക് ഇഷ്ടപ്പെടുന്നില്ല അയാളെ – അവളെ’ എന്നു പറഞ്ഞു വിവാഹബന്ധം വേണ്ടെന്നു വയ്ക്കുന്നു പലരും.
വിവരങ്ങൾക്ക് കടപ്പാട്:
സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)
</p>