ADVERTISEMENT

ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തു. ചെങ്ങന്നൂർ മുളക്കുഴ സ്വദേശി ശ്രീജിത്താണ് ഭാര്യ ജയശ്രീയെ വെട്ടിപ്പരിക്കേൽപ്പിച്ച് തൂങ്ങിമരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജയശ്രീ ആശുപത്രിയിൽ തുടരുകയാണ്.

ഇന്നലെ നടന്ന വാക്കേറ്റത്തിന് പിന്നാലെയാണ് ഇന്ന് രാവിലെ പത്തുമണിയോടെ ശ്രീജിത്തും ഭാര്യ ജയശ്രീയുമായി തർക്കം തുടങ്ങിയത്. കലഹം രൂക്ഷമായതോടെ വെട്ടുകത്തിയെടുത്ത് ശ്രീജിത്ത് ഭാര്യയെ വെട്ടി. എട്ടാം ക്ലാസിൽ പഠിക്കുന്ന മകൾ മാത്രമായിരുന്നു ആ സമയം വീട്ടിലുണ്ടായിരുന്നത്. വെട്ടേറ്റ ജയശ്രീ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് എത്തിയ ശ്രീജിത്ത് ഭാര്യയെ വീണ്ടും വെട്ടി. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ വീട്ടിലേക്ക് മടങ്ങി.

ADVERTISEMENT

കിടപ്പുമുറിയിലാണ് ശ്രീജിത്തിനെ തൂങ്ങിയ നിലയിൽ കണ്ടത്. പൊലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തലയിലും കയ്യിലും കഴുത്തിലുമായി എട്ടോളം വെട്ടേറ്റ ജയശ്രീയെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ADVERTISEMENT
ADVERTISEMENT