പത്തനംതിട്ട ഇലന്തൂരിലെ തട്ടുകടയിലെ സ്ഥിരം കാഴ്ചയാണ് പൊറോട്ട അടിക്കുന്ന എട്ടാം ക്ലാസുകാരി. അച്ഛനെ സഹായിക്കാന്‍ തുടങ്ങി ഇപ്പോള്‍ സ്ഥിരമായി പൊറോട്ട തയാറാക്കുന്നത് എട്ടാം ക്ലാസുകാരിയായ ഗ്രീഷ്മയാണ്. സോഷ്യല്‍ മീഡിയയില്‍ ഗ്രീഷ്മയുടെ പൊറോട്ട നിര്‍മാണം വൈറലായിരുന്നു.
അച്ഛൻ ഗണേശനെ സഹായിക്കാനാണ് ഗ്രീഷ്മ പൊറോട്ട അടിക്കാന്‍ തുടങ്ങിയത്. തമാശയ്ക്ക് തുടങ്ങി പിന്നെയത് വിശാലമായി. അച്ഛനാണ് ഗുരു. സ്കൂളില്‍ നിന്ന് വന്ന ശേഷം സ്ഥിരമായി അഞ്ചുമണി മുതല്‍ ഗ്രീഷ്മയാണ് പൊറോട്ടയടിക്കുന്നത്. പൊറോട്ടയടി മാത്രമല്ല ഹോട്ടലിന്റെ ആകമാന മേല്‍നോട്ടവും ഉണ്ട്.
ഇലന്തൂർ നെടുവേലിൽ ജംഷനിലെ വീടിനോട് ചേർന്നാണ് തട്ടുകട. ഗ്രീഷ്മയും അച്ഛനും അമ്മയും ചേര്‍ന്നാണ് തട്ടുകട നടത്തുന്നത്. ഇടപ്പരിയാരം എസ് എൻ ഡി പി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പൊലീസ് ഉദ്യോഗസ്ഥ ആകണമെന്നാണ് ഗ്രീഷ്മയുടെ ആഗ്രഹം.