ADVERTISEMENT

ആലപ്പുഴ ചേർത്തല സ്വദേശിനിയായ യുവതി മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന് പൊലീസ്. പോസ്റ്റുമോർട്ടത്തിനുശേഷം ഡോക്ടർമാർ ഇക്കാര്യം അറിയിച്ചതായി ചേർത്തല പൊലീസ് പറഞ്ഞു. ചേർത്തല 17ാം വാർഡ് ദേവീ നിവാസിൽ ജയാനന്ദന്റെയും മീരാഭായിയുടെയും മകൾ ഇന്ദു (42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 

ഇന്ദു മരിക്കുന്ന ദിവസം തുമ്പച്ചെടി തോരൻ കഴിച്ചിരുന്നു. തോരൻ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയം കുടുംബത്തിനുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇന്ദുവും കുടുംബവും തോരൻ കഴിച്ചത്. പിന്നാലെ, ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായി. ആദ്യം ചേർത്തലയിലെയും പിന്നീട് കൊച്ചിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 

ADVERTISEMENT

ഇന്ദുവിന് പ്രമേഹവും മറ്റ് അസുഖങ്ങളുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഹൃദയാഘാതമാണ് മരണത്തിന് കാരണം. തുമ്പച്ചെടി തോരൻ കഴിച്ചത് മരണത്തിലേക്ക് നയിച്ചോ എന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ല. രാസപരിശോധന നടത്തിയാലേ ഇക്കാര്യം വ്യക്തമാകൂ. ഇതിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT