മുൻവിധികളോടെ മനുഷ്യരെ സമീപിക്കുന്നവരുണ്ട്. സ്വത്വവും വ്യക്തിത്വവും നിലപാടുകളും തിരിച്ചറിയാതെ മനുഷ്യരെ വിധിക്കുന്നവർ. സോഷ്യൽ മീഡിയ ഇന്‍ഫ്ലൂവൻസറായ ജാസിയോടുള്ള പലരുടെയും മനോഭാവവും അതാണ്. നീ പെണ്ണാണോ, ഗേയാണോ, ലെസ്ബിനയനാണോ എന്നു തുടങ്ങുന്ന പരിഹാസങ്ങൾ മുതൽ കേട്ടാലറയ്ക്കുന്ന അശ്ലീലങ്ങള്‍ വരെ നേരിടേണ്ടി വന്നിട്ടുണ്ട് ഈ മലപ്പുറം കുറ്റിപ്പുറം സ്വദേശിക്ക്.
ഇപ്പോഴിതാ വിമർശകരോടു തന്റെ ജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും തുറന്നു പറയുകയാണ് ജാസി. വനിത ഓൺലൈനുമായി പങ്കുവച്ച വിഡിയോയിലാണ് ജാസി നിലപാട് തുറന്നു പറഞ്ഞത്.
ഗേ, ലെസ്ബിയൻ, ട്രാൻസ്... തുടങ്ങി നീ ആരാണെന്ന ചോദ്യത്തിന് കൃത്യമായി ജാസി മറുപടി പറയുന്നു. മനുഷ്യരെ മനുഷ്യരായി കണ്ട് തിരിച്ചറിയുന്നതിലും സ്നേഹിക്കുന്നതിലുമാണ് കാര്യമെന്നും ജാസി പറയുന്നു. എന്തുകൊണ്ട് പെൺവേഷത്തിൽ വിഡിയോ ചെയ്യുന്നുവെന്ന വിമർശകരുടെ ചോദ്യത്തിനും ജാസിക്ക് മറുപടിയുണ്ട്. മനസിൽ സൂക്ഷിക്കുന്ന തന്റെ പ്രണയത്തെക്കുറിച്ചും ജാസി മനസു തുറക്കുന്നുണ്ട്.
വിഡിയോ കാണാം: