ADVERTISEMENT

കോട്ടയം മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെയും മക്കളുടെയും മരണകാരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഏറ്റുമാനൂർ സ്വദേശി ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. 

ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ നടുവിനു പുറത്ത് മുറിവുമുണ്ട്. മക്കൾ രണ്ടു പേരുടെയും ഉള്ളിൽ അണുനാശിനിയുടെ അംശവും കണ്ടെത്തിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

ADVERTISEMENT

ആറ്റിൽ ചാടുന്നതിനു മുൻപ് ജിസ്മോൾ മക്കൾക്ക് വിഷം നൽകിയിരുന്നതായി ഇന്നലെ തന്നെ വിവരമുണ്ടായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൂന്ന് മൃതദേഹവും പാലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

സ്കൂട്ടറിൽ മക്കളോടൊപ്പം എത്തിയ ജിസ്മോൾ, സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ട ശേഷം ആറുമാനൂർ പള്ളിക്കുന്നുകടവിൽനിന്ന് ആറ്റിലേക്കു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അധികം ആഴവും ഒഴുക്കുമുള്ള അപകടമേഖലയാണ് ഇവിടം. 50 മീറ്ററോളം അകലെ വെള്ളത്തിലൂടെ ഒഴുകി വരുന്നതു കണ്ട നാട്ടുകാരാണ് കുഞ്ഞുങ്ങളെ കരയിലേക്കെത്തിച്ചത്. 

ADVERTISEMENT

ആറിന്റെ മറുകരയിൽ നിന്നു ജിസ്മോളെയും കണ്ടെത്തി. മൂവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ജിസ്മോളുടെ വീട്ടിലെ ഫാനിന്റെ ലീഫ് വളഞ്ഞാണ് ഇരിക്കുന്നത്. അതിനാൽ‌ തന്നെ തൂങ്ങിമരിക്കാനും ശ്രമം നടത്തിയതായി സംശയമുണ്ട്.

ADVERTISEMENT
ADVERTISEMENT