Monday 13 May 2024 04:17 PM IST : By സ്വന്തം ലേഖകൻ

ചുറ്റികകൊണ്ട് അടിച്ച് ബോധംകെടുത്തി, ഇരുതല മൂർച്ചയുള്ള കത്തികൊണ്ട് തലയറുത്തു: അരുംകൊലയ്ക്ക് ജീവപര്യന്തം

vishnupriyamurrrr

സ്വാതന്ത്ര്യവും സ്വൈര്യജീവിതവും ആഗ്രഹിക്കുന്ന ഓരോ സ്ത്രീയും ആഗ്രഹിച്ച വിധി. പ്രണയപ്പകയുടെ പേരിൽ കൊലക്കത്തിക്കിരയായ വിഷ്ണുപ്രിയ മറ്റൊരു ലോകത്തിരുന്ന് സന്തോഷിക്കുന്നുണ്ടാകും. പ്ര

ണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ വള്ള്യായി കണ്ണച്ചാങ്കണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ  പ്രതിക്ക് ജീവപര്യന്തം. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴ ഒടുക്കുകയും വേണം. മാനന്തേരി കളത്തി‍ൽ ഹൗസിൽ ശ്യാംജിത് (25) ഐപിസി 449, 302 വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല കണ്ടെത്തിയിരുന്നു. 2022 ഒക്ടോബർ 22ന് രാവിലെയാണ് വിഷ്ണുപ്രിയ കൊല്ലപ്പെടുന്നത്.

ലക്ഷ്യം അരുംകൊല

കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ആയുധങ്ങളുമായാണു ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. വീടിന്റെ പിൻവാതിൽ വഴി അകത്തു കടന്നു. കിടപ്പുമുറിയിലായിരുന്ന വിഷ്ണുപ്രിയയെ ചുറ്റികകൊണ്ടു തലയ്ക്ക് അടിച്ചു കട്ടിലിൽ വീഴ്ത്തിയ ശേഷം കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കഴുത്ത് അറുക്കുകയും ശരീരമാസകലം വെട്ടുകയുമായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.

ചുറ്റികയും കത്തിയും കയറുമായാണു ശ്യാംജിത്ത് വീട്ടിലെത്തിയത്. കൊലപാതകം 3 ദിവസം മുൻപെങ്കിലും ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടു മാസം മുൻപാണ് ഇരുവരും പിണങ്ങിയത്. തെളിവുകൾ ശേഖരിക്കാനായി പ്രതിയെ ഇനിയും ചോദ്യം ചെയ്യും. ആയുധം വാങ്ങിയതും സംബന്ധിച്ചും മറ്റും തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നു പൊലീസ് വ്യക്തമാക്കി. പ്രതിയെ ഉടൻ തന്നെ കണ്ടെത്താൻ കഴിഞ്ഞ അന്വേഷണ സംഘത്തെ കമ്മിഷണർ അഭിനന്ദിച്ചു.

കൊലപാതകിയെ കണ്ടുപിടിച്ചത് മൂന്നു മണിക്കൂർ കൊണ്ട്..

വിഷ്ണുപ്രിയയുടെ കൊലപാതകിയെ പൊലീസ് കണ്ടുപിടിച്ചത് മൂന്നു മണിക്കൂർ കൊണ്ട്. പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിലാണു പ്രതിയായ കൂത്തുപറമ്പ് മാനന്തേരിയിലെ താഴെ കളത്തിൽ എം. ശ്യാംജിത്ത് (25) വലയിലായയത്. വിഷ്ണുപ്രിയയുടെ ഫോണിലേക്കു വന്ന കോളുകളാണ് പ്രതിയെ ഉടൻ കണ്ടെത്തുന്നതിന് സഹായകമായത്.

വിഷ്ണുപ്രിയയുടെ ഫോൺ പരിശോധിച്ചപ്പോൾ ഒരു സുഹൃത്തുമായാണ് അവസാനമായി സംസാരിച്ചതെന്നു മനസ്സിലായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുപ്രിയ ഫോണിൽ സംസാരിക്കുമ്പോഴാണ് ശ്യാംജിത്ത് വീട്ടിൽ എത്തിയതെന്നു പൊലീസ് മനസ്സിലാക്കിയത്. ശ്യാംജിത്ത് വന്നു എന്നു പറഞ്ഞാണ് ആ ഫോൺ കട്ട് ചെയ്തിരുന്നത്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ബന്ധുവായ യുവതി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

കൂസലില്ലാതെ പ്രതി

കണ്ണൂര്‍ പാനൂരില്‍ പ്രണയപ്പകയില്‍ യുവതിയെ വെട്ടിക്കൊന്ന കേസില്‍ കുറ്റക്കാരനെന്ന് തലശേരി കോടതി വിധി കൂസലില്ലാതെയാണ് പ്രതി കേട്ടത്.

കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും വിഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി. കൊലപാതകം നടത്താനായി എത്തിയ പ്രതിയെ വിഡിയോ കോളിലൂടെ കണ്ട വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിന്റെ മൊഴിയും നിർണായകമായി. ശിക്ഷാവിധിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട കോടതി വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം