Saturday 04 April 2020 02:59 PM IST : By സ്വന്തം ലേഖകൻ

ക്യാൻവാസിൽ പത്തരമാറ്റ് തിളക്കത്തോടെ ടീച്ചറമ്മ; ലോക് ഡൗൺ ക്രിയേറ്റിവ് നിമിഷങ്ങളാക്കി ഷമിൽ ഫൈസൽ! വിഡിയോ

teacher-canvas

കൊറോണ കാലത്തു ലോക് ഡൗണിൽ എന്തെല്ലാം വ്യത്യസ്ത കാര്യങ്ങൾ ചെയ്യാം എന്നാണ് പലരും ചിന്തിക്കുന്നത്. ജീവിത തിരക്കിനിടയിൽ ഉപേക്ഷിക്കപ്പെട്ട കഴിവുകൾ പുറത്തെടുക്കാനുള്ള സമയമായി ഭൂരിഭാഗവും ലോക് ഡൗണിനെ കാണുന്നു. ക്രാഫ്റ്റ്, ചിത്രരചന, വാൾ പെയിന്റിങ്, ഡിജിറ്റൽ ആർട്ട്, ടിക് ടോക് വിഡിയോ, ഫോട്ടോഗ്രഫി എന്നിങ്ങനെ നിരവധി പരീക്ഷണങ്ങൾ നടത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറുടെ പെയിന്റിങ് ആണ് സൈബർ ലോകത്ത് ശ്രദ്ധേയമായത്. ഷമിൽ ഫൈസലാണ് കെ കെ ഷൈലജ ടീച്ചറെ മനോഹരമായി ക്യാൻവാസിൽ പകർത്തിയിരിക്കുന്നത്. ലോക് ഡൗൺ കാലത്ത് അതിമനോഹര ചിത്രങ്ങൾ വരച്ച് തനിക്ക് കിട്ടുന്ന സമയത്തെ ക്രിയേറ്റിവാക്കുകയാണ് കൽപ്പറ്റ സ്വദേശിയായ ഷമിൽ ഫൈസൽ. വിഡിയോ കാണാം; 

Tags:
  • Spotlight
  • Social Media Viral