Thursday 13 June 2024 11:31 AM IST : By സ്വന്തം ലേഖകൻ

ജീവിത സായന്തനത്തിലെ സൂര്യസ്പർശം; മുതിർന്ന വ്യക്തികൾക്ക് കരുതലുമായി കാൻകെയർ

kancare-senior-care-institution-infocus-cover

ജീവിതത്തിൽ ഏറ്റവും കൂടുതൽ കരുതലും സ്നേഹവും വേണ്ട എഴുപതു വയസിന് ശേഷമുള്ള കാലഘട്ടത്തിൽ ഓരോ വ്യക്തിക്കും അനിവാര്യമായ ചികിത്സാ- പരിചരണങ്ങൾ ഒരുക്കി ശ്രദ്ധേയമാകുകയാണ് എറണാകുളം ജില്ലയിലെ കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാൻകെയർ. വാർദ്ധക്യം എന്നത് ആസ്വദിക്കണം എന്ന് കരുതിയാലും മനസ് അതിനനുവദിക്കാത്ത ഒരു കാലഘട്ടമാണ്. മനസ് ആഗ്രഹിക്കുന്നിടത്ത് കയ്യും കയ്യെത്തുന്നിടത്ത് ചിന്തയും എത്താൻ വിസമ്മതിക്കുന്ന ഒരു കാലം. രോഗത്തിന്റേതായ വിഷമതകളും ശാരീരികമായ ബലക്ഷയവും വീർപ്പുമുട്ടിക്കുന്ന ഇക്കാലത്ത് വാശി, ദേഷ്യം, സങ്കടം എന്നിവ മാറി മാറി വന്നു ബുദ്ധിമുട്ടിക്കുക പതിവാണ്. അതിനാൽ തന്നെയാണ് വാർദ്ധക്യത്തെ രണ്ടാം ബാല്യമെന്ന് വിളിക്കുന്നത്. ഈ സമയത്തു കുട്ടികളെ പരിചരിക്കുന്നതിനു തുല്യമായ പരിചരണമാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. എന്നാൽ, പലപ്പോഴും ജോലിത്തിരക്കുകൾ കൊണ്ടും മക്കളുടെ ശാരീരിക അസ്വസ്ഥതകൾ കൊണ്ടും ഇത് സാധ്യമല്ലാതെ വരുന്നു. ഈ അവസ്ഥ മനസിലാക്കിയാണ് ഡോക്ടർ ബോബി സാറാ തോമസ് 2018ൽ കാൻകെയർ എന്ന സ്ഥാപനത്തിന് രൂപം നൽകിയത്.

പ്രായമായ ആളുകളെ, പ്രത്യേകിച്ചു കിടപ്പുരോഗികൾ, ഡിമെൻഷ്യ, അൽഷൈമേഴ്‌സ് പോലുള്ള അവസ്ഥകൾ ഉള്ളവരെ വീടുകളിൽ പരിചരിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. എഴുപതു വയസിനു മുകളിലാണ് പ്രായമെങ്കിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നു. മക്കളുടെ സമയക്കുറവു മാത്രമല്ല ഇവിടെ പ്രധാനപ്രശ്നം. മെഡിക്കൽ എമർജൻസികൾ, ശാരീരിക അവസ്ഥകൾ എന്നിവയെപ്പറ്റിയുള്ള അറിവില്ലായ്മ വലിയ പ്രശ്നമാണ്. കിടപ്പുരോഗികളിലെ മൂത്രക്കുഴൽ, ഫൂഡ് ട്യൂബ് എന്നിവ കൃത്യം സമയങ്ങളിൽ മാറ്റുക, വൃത്തിയാക്കുക എന്നതെല്ലാം സാധാരണക്കാരായ മക്കൾക്കു ശ്രമകരമാണ്. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സാമീപ്യം ഇത്തരം സന്ദർഭങ്ങളിൽ അനിവാര്യമാണ്.

ഒരിക്കൽ രോഗികളെ വീടുകളിൽ ചെന്ന് സന്ദർശിക്കുന്നതിനിടയിൽ കിടപ്പു രോഗിയായ ഒരു വൃദ്ധൻ ഡോക്ടർ ബോബി സാറയോട് തങ്ങളെ പോലുള്ള വൃദ്ധരെ നല്ല രീതിയിൽ പരിചരിക്കുന്ന ഒരു സ്ഥാപനം തുടങ്ങിക്കൂടെ എന്നു ചോദിച്ചു. ആ ചോദ്യത്തിൽ നിന്നും പ്രായമായ വ്യക്തികൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ, അവശതകൾ എന്നിവ മനസിലാക്കിയാണ് ഡോക്ടർ ബോബി സാറാ കാൻകെയർ പോലൊരു സ്ഥാപനത്തിന് തുടക്കം കുറിച്ചത്. പത്തു രോഗികൾക്കായി 2018 ൽ ആരംഭിച്ച സ്ഥാപനം ഇന്ന് 200 ൽ പരം വൃദ്ധരായ വ്യക്തികളെ അവരുടെ ജീവിത സായന്തനത്തിൽ നല്ല വിശ്രമജീവിതം നയിക്കുന്നതിന് സഹായിക്കുന്നു.

വാർദ്ധക്യത്തിൽ ഒരു കരുതൽ

kancare-senior-care-institution-infocus-dr-boby ഡോക്ടർ ബോബി സാറാ തോമസ്

വീട്ടിൽ നിന്നും മാറി, എന്നാൽ വീട്ടിൽ കിട്ടുന്ന കരുതലും സ്നേഹവും അതിനേക്കാൾ ഉപരി അത്യാവശ്യ സമയങ്ങളിലെ മെഡിക്കൽ പരിചരണവും കൂട്ടിച്ചേർത്താണ് കാൻകെയർ വിഭാവനം ചെയ്തിരിക്കുന്നത്. ജീവിത സായന്തനത്തിൽ നന്നായി ജീവിക്കുക, അനിവാര്യമായ മരണം പോലും അതിന്റെ സ്വാഭാവികമായ രീതിയിൽ സ്വീകരിക്കാനുള്ള സൗകര്യമൊരുക്കുക എന്നതെല്ലാമാണു കാൻകെയർ ഒരു വ്യക്തിക്ക് ഒരുക്കി നൽകുന്നത്. ജീവിക്കുന്നത്ര കാലം എല്ലാവിധ പരിചരണങ്ങളും ഇഷ്ടഭക്ഷണവും വിനോദവും എല്ലാം ഇവിടെ ഉറപ്പാക്കുന്നു. വിദേശത്തു ജോലിയുള്ള മക്കൾ, വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതിനുള്ള ശാരീരിക അവസ്ഥയില്ലാത്ത മക്കൾ, മക്കളില്ലാത്തവർ, ബന്ധുക്കൾക്കൊപ്പം താമസിക്കുന്നവർ, ഒറ്റയ്ക്ക് താമസിക്കുന്നവർ എന്നിവർക്കെല്ലാം തന്നെ കാൻകെയർ ആശ്രയ കേന്ദ്രമാണ്. മക്കൾ ദൂരയാത്രയോ മറ്റോ പോകുമ്പോൾ പ്രായമായ മാതാപിതാക്കൾക്ക് ചുരുങ്ങിയ കാലത്തേക്കു താമസിക്കാനും സൗകര്യമുണ്ട്.

ഡോക്ടർ, നഴ്സുമാർ, പരിചരണമേകുന്നവർ, ഫിസിയോതെറാപിസ്റ്റ്, സോഷ്യൽ വർക്കേഴ്സ് എന്നിവരടങ്ങുന്ന ടീമാണ് ഇവിടെയുള്ളത്. വീട്ടിലേതുപോലെ രുചികരമായും സുരക്ഷിതമായും ഭക്ഷണം ഒരുക്കി നൽകാൻ പൂർണ സൗകര്യങ്ങളുള്ള അടുക്കളയുമുണ്ട്. മെമ്മറി കെയർ, ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ, പാലിയേറ്റിവ് കെയർ, ട്രാൻസിഷൻ കെയർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ഇവിടെ വാർദ്ധക്യം ബാധിച്ചവരെ പരിചരിക്കുന്നത്. ബന്ധുക്കളുമായി എല്ലാ ദിവസവും ആശയവിനിമയം നടത്തി രോഗികളുടെ അവസ്ഥ ബോധ്യപ്പെടുത്തുന്നു. അത്യാഹിതങ്ങൾ, മരണങ്ങൾ എന്നിവ സംഭവിക്കുന്ന പക്ഷം ഉടനടി ബന്ധുക്കളെ അറിയിക്കാനും തുടർ നടപടികൾ കൈക്കൊള്ളാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. നിലവിൽ കൂടുതൽ താമസക്കാരും എറണാകുളം ജില്ലയിൽ നിന്നുള്ളവർ തന്നെയാണ്. എന്നിരുന്നാലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൃദ്ധരായ വ്യക്തികൾ ഇവിടെ ഉണ്ട്. വാർദ്ധക്യത്തിൽ കാൻകെയർ പോലൊരു സ്ഥാപനം തേടി എത്തുക എന്നത് അവർ നൽകുന്ന വിശ്വാസമാണ് വെളിവാക്കുന്നത്.

kancare-senior-care-institution-infocus-logo

Kancare Senior Care Centre Smart Residency,

Near Sab Estate,

Rajiv Gandhi Nagar Road,

Thuthiyoor, Kakkanad, Kochi, Kerala 682037

Ph:9497380999