Monday 09 October 2023 12:14 PM IST : By സ്വന്തം ലേഖകൻ

‘സേഫ്റ്റി റൂമിലേക്കു മാറാൻ പറയുമ്പോഴേക്കും ഫോൺ കട്ടായി’: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണം, കണ്ണൂർ സ്വദേശിനിയ്ക്ക് പരുക്ക്

isreal987790 (1) ഷീജ (2) നെഞ്ചുലഞ്ഞ്... ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷീജയുമായി നാട്ടിൽനിന്നു വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന അമ്മ സരോജിനിയും സഹോദരി ഷിജിയും. ചിത്രം∙മനോരമ

ഇസ്രയേലിലെ ആഷ്കലോണിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ മലയാളിയായ കെയർഗിവർക്കു പരുക്ക്. കൈക്കും കാലിനും വയറിനും പരുക്കേറ്റ കണ്ണൂര്‍ പയ്യാവൂർ പൈസക്കരി പാലത്തണ്ടാൽ ഷീജയ്ക്കു 3 ശസ്ത്രക്രിയകൾ നടത്തി. കാലിൽ ശസ്ത്രക്രിയയ്ക്കു മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമെന്നു ഭർത്താവ് ആനന്ദനെ ഷീജയുടെ സുഹൃത്തുക്കൾ അറിയിച്ചു.

ശനിയാഴ്ച ഷീജ റോക്കറ്റ് ആക്രമണസൂചന നൽകിയിരുന്നുവെന്നും സേഫ്റ്റി റൂമിലേക്കു മാറാൻ പറയുമ്പോഴേക്കും ഫോൺ കട്ടായെന്നും ആനന്ദൻ പറഞ്ഞു. ഇന്നലെ ഷീജ ആശുപത്രിയിൽനിന്നു വിഡിയോ കോളിൽ അമ്മ സരോജിനിയുമായി സംസാരിച്ചു. 

മകളുടെ പരീക്ഷയ്ക്കായി ആനന്ദൻ പുണെയിലാണ്. പ്രായമായവർക്ക് പരിചരണം നൽകുന്ന കെയർഗിവർ ജോലിയുമായി ഷീജ ആറു വർഷമായി ആഷ്കലോണിലുണ്ട്. 

Tags:
  • Spotlight