Monday 09 December 2024 12:55 PM IST : By സ്വന്തം ലേഖകൻ

‘കേരളത്തിലെ KARE സെന്റർ ഞങ്ങൾക്കു നൽകിയതു പുതിയ തുടക്കം’; തമിഴ്നാട്ടിൽ നിന്നൊരു കുടുംബം

kare-centre-thrissur-infocus-cover

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഞാനും ഭർത്താവും ചെറിയൊരു മധുരപലഹാര ബിസിനസുമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന കാലം. ഞങ്ങളുടെ മകനും കുടുംബത്തിന്റെ സ്നേഹവും തണലും കരുതലും അറിഞ്ഞു സമാധാനത്തോടെ വളർന്നു വന്നു. എന്നാൽ ഒരു ദിവസം, എല്ലാം തകിടം മറിഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട മകൻ, വെറും ഒൻപതു വയസ്സുള്ളവൻ, ഒരു അപകടത്തിൽപ്പെട്ടു മരിച്ചു. അതിനെത്തുടർന്നു വന്ന ദുഃഖം സഹിക്കാനാകുന്നതിലും അപ്പുറമായിരുന്നു. നഷ്ടം അംഗീകരിക്കാൻ കഴിയാതെ ഞാൻ വിഷാദത്തിലേക്കു കൂപ്പുകുത്തി.

സമാധാനം തേടിയലഞ്ഞ നാളുകൾ

ദുഃഖത്തിനിടയിലും മനസ്സ് ഒരു അദ്ഭുതം തേടാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. സ്നേഹിക്കാൻ ഒരു കുഞ്ഞില്ലാതെ ജീവിതം ദുഃസഹമായി. തമിഴ്‌നാട്ടിലുടനീളം നിരവധി ഡോക്ടർമാരെയും ആശുപത്രികളെയും സമീപിച്ചു. എത്രത്തോളം കൺസൽറ്റേഷൻ നടത്തുകയുണ്ടായാലും, ഒന്നും എനിക്ക് ആശ്വാസം നൽകുന്നില്ലെന്നു തോന്നി. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് ഭാഗ്യം തേടിയെത്തിയത്. കേരളത്തിലേക്കു പോയ ഒരു പ്രിയപ്പെട്ട സുഹൃത്ത് തന്റെ അദ്ഭുതകരമായ അനുഭവം പങ്കുവച്ചതു വഴിത്തിരിവായി. കേരളത്തിലെ KARE സെന്ററിൽ പോയി ചികിത്സ ലഭിച്ചശേഷം ആരോഗ്യമുള്ള ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചുവെന്നാണ് അവൾ പറഞ്ഞത്. അവളുടെ കഥ എന്റെ ഹൃദയത്തിൽ പ്രതീക്ഷയുടെ കിരണം നിറയ്ക്കുകയായിരുന്നു. ഞാൻ തേടിയലഞ്ഞ പ്രതീക്ഷയുടെ ഉത്തരം അതു തന്നെയാണോയെന്ന് അപ്പോഴും ഉറപ്പിക്കാനായില്ല. 2023 ഡിസംബറിൽ KARE സെന്ററിൽ നേരിട്ടു ബന്ധപ്പെടാൻ തീരുമാനിച്ചു. തമിഴിൽ സംസാരിക്കുന്ന ഒരു സ്റ്റാഫ് അംഗം ഞങ്ങളെ തിരികെ വിളിച്ചു സംസാരിച്ചത് വലിയ ആശ്വാസമായി. ഓരോ പ്രക്രിയയുടെയും ഓരോ ഘട്ടത്തെയും വിശദീകരിച്ച് അവർ ഹൃദ്യമായി സംസാരിച്ചു. വലിയൊരു ഇടവേളയ്ക്കു ശേഷം അൽപം സമാധാനം ആദ്യമായി കിട്ടിയത് അവിടെ നിന്നാണ്. ഇതായിരുന്നു ഞാൻ തേടിയ സമാധാനവും ഉത്തരവുമെന്ന് അപ്പോഴേക്കും മനസ്സിൽ തോന്നാൻ തുടങ്ങിയിരുന്നു.ഡോ. കൃഷ്ണൻകുട്ടിയെയും ഡോ. നിർമൽ കൃഷ്ണനെയും നേരിൽക്കണ്ടതോടെ ആ പ്രതീക്ഷയും സമാധാനവും അധികരിക്കുകയും ചെയ്തു. അവരുടെ കരുണയും വൈദഗ്ധ്യവും കുടുംബത്തിനു വീണ്ടും വളർച്ചയും സന്തോഷവും നൽകാനുള്ള ഞങ്ങളുടെ പ്രതീക്ഷകൾക്കു വഴികാട്ടിയായി.

IVF യാത്ര

kare-centre-thrissur-infocus-Photo

സമഗ്രമായ കൺസൽറ്റേഷനു ശേഷം മെഡിക്കൽ ടീം IVF ചികിത്സ ശുപാർശ ചെയ്തു. ഞാനും എന്റെ ഭർത്താവും മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചതോടെ ചികിത്സ ആരംഭിച്ചു. ഓരോ ഘട്ടത്തിലും മനുഷ്യത്വത്തിന്റെയും പ്രോത്സാഹനത്തിന്റെയും പ്രഫഷനലിസത്തിന്റെയും പിന്തുണയോടെ, IVF ചികിത്സ വിജയകരമായി പൂർത്തിയായപ്പോൾ എനിക്കു വീണ്ടും ഗർഭം ധരിക്കാനായി. നിരന്തരം ശ്രദ്ധയും പരിചരണവും ആവശ്യമുള്ളതു മനസ്സിലാക്കി, ഗർഭാവസ്ഥയുടെ മുഴുവൻ സമയവും കേരളത്തിൽ തന്നെ തുടരാൻ തീരുമാനിച്ചു. “ഞാൻ നമ്മുടെ കുഞ്ഞിനോടൊപ്പം മാത്രമേ തിരികെ വരുന്നുള്ളൂ’’ എന്ന് ആത്മവിശ്വാസത്തോടെ പറയാനുള്ള ചങ്കൂറ്റം KARE സെന്ററിന്റെ പിന്തുണയിലൂടെ എനിക്കു കിട്ടിയിരുന്നു. ആശുപത്രിയുടെ അടുത്തുതന്നെ സൗകര്യപ്രദമായ താമസസ്ഥലം കണ്ടെത്താനും അവർ സഹായിച്ചു. ഈ പ്രധാന സമയത്ത് ആവശ്യമായ എല്ലാ സഹായങ്ങളും കിട്ടുന്നുണ്ടെന്ന് അവർ ഉറപ്പാക്കി. സ്റ്റാഫ് എല്ലായ്പ്പോഴും ചോദ്യങ്ങൾക്കു മറുപടി നൽകാനും മാർഗനിർദേശം നൽകാനും ഓരോ ഘട്ടത്തിലും ഞങ്ങളെ പിന്തുണയ്ക്കാനും തയാറായിരുന്നു.

സുരക്ഷിതത്വവും ആരോഗ്യവുമുള്ള പ്രസവം

KARE സെന്ററിന്റെ ഫീറ്റൽ മെഡിസിൻ വിഭാഗവും ഡയബറ്റോളജി വിഭാഗവും എന്റെ ആരോഗ്യം പതിവായി നിരീക്ഷിച്ചു. എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ ഡോ. നിർമൽ കൃഷ്ണൻ എപ്പോഴും വിളിപ്പാടകലെയുണ്ടാകും. അവരുടെ പ്രതിബദ്ധതയും കുഞ്ഞിന്റെ ആരോഗ്യത്തോടുള്ള കരുതലും എനിക്ക് ആത്മവിശ്വാസം മാത്രമല്ല മാനസികാരോഗ്യവും തിരികെ നൽകി.

ഗർഭകാലത്തിനുടനീളം കുഞ്ഞിന്റെ ഓരോ വളർച്ചയും ആരോഗ്യസ്ഥിതിയും കൃത്യമായും വ്യക്തമായും ഞങ്ങളെ മനസ്സിലാക്കിപ്പിച്ചു തന്നു.ഷുഗർ വേരിയേഷൻ ഉള്ളതിനാൽ അതിന്റെ വാല്യു കൃത്യമായി നിലനിർത്താനും വേണ്ട സമയത്ത് മെഡിസിൻസ് എടുത്ത് മുൻകരുതലുകൾ എടുക്കാനും ഡയബറ്റോളജി ഡിപ്പാർട്മെന്റ് ഞങ്ങളെ സഹായിച്ചു.ഗർഭകാലത്തിനുടനീളം വേണ്ടുന്ന എല്ലാ സംവിധാനങ്ങളും ഗർഭശേഷം കുഞ്ഞിന്റെ പരിചരണത്തിനാവശ്യമായ എല്ലാ കരുതലുകളും Kare Centre ന്റെ പ്രത്യേകതയായി എനിക്ക് തോന്നി. ഒടുവില്‍ 2024 നവംബറിൽ, ഞാൻ ഒരു ആരോഗ്യവാനായ കുഞ്ഞിനു ജന്മം നൽകി.

kare-centre-thrissur-infocus-logo

എന്റെ കുഞ്ഞിനെ ചേർത്തു പിടിക്കുമ്പോൾ തോന്നുന്ന സന്തോഷം വാക്കുകളിൽ പ്രകടമാക്കാൻ വളരെ പ്രയാസമാണ്. ജീവിതം തന്നെ തിരികെ നൽകിയ ചികിത്സയ്ക്കു നന്ദിയായി, ഞങ്ങളുടെ മകന് നിർമൽ എന്നു പേരിട്ടു—ഡോ. നിർമൽ കൃഷ്ണന്റെ മാർഗനിർദ്ദേശത്തിന് പകരം വയ്ക്കാനാകില്ലെങ്കിലും കൊടുക്കാൻ കഴിയുന്ന ആദരം. ഒരു പുതിയ തുടക്കം സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങുമ്പോൾ ഞങ്ങളുടെ ഹൃദയങ്ങൾ നന്ദിയോടെ നിറഞ്ഞു. ജീവിതത്തിലെ പുതിയ അധ്യായം KARE സെന്ററിന്റെ ദൃഢമായ പിന്തുണ കൂടാതെ സാധ്യമാകുമായിരുന്നില്ലെന്ന് ഉറപ്പാണ്. മക്കളില്ലാതെയോ നഷ്ടപ്പെട്ടോ ദുഃഖമനുഭവിക്കുന്നവർക്ക് പുതിയ തുടക്കം തേടി വിശ്വാസത്തോടെ ഈ മെഡിക്കൽ ടീമിന്റെ സഹായം തേടാം.