ADVERTISEMENT

കാഴ്ച പരിമിതിയുള്ള യജമാനനെ മൂർഖൻ പാമ്പിൽ നിന്ന് രക്ഷിച്ച കിട്ടുവെന്ന നായയാണ് കോട്ടയം പൊൻകുന്നത്തിനടുത്ത് ചിറക്കടവ് എന്ന ഗ്രാമത്തിലെ ഇപ്പോഴത്തെ താരം. ചിറക്കടവ് സ്വദേശിയായ ശ്രീകുമാറിനെയാണ് കിട്ടു എന്ന നായ മൂർഖൻ പാമ്പിനെ കടിച്ചുകൊന്ന്  രക്ഷിച്ചത്. 

മിടുക്കനായ കിട്ടുവിനെ പരിചയപ്പെടാം.. കണ്ടാൽ ആളൊരു പാവം, പൊതുവേ ശാന്ത സ്വഭാവം. എന്നാൽ വേണ്ടപ്പെട്ടവരെ ആരെങ്കിലും ഉപദ്രവിക്കും എന്ന് തോന്നിയാൽ കിട്ടു പിന്നെ വേറെ ലെവൽ ആണ്. സ്വന്തം ജീവൻ പണയം വച്ച് യജമാനനെ രക്ഷിച്ച കിട്ടുവാണ് ഇപ്പോൾ നാട്ടിലെ സംസാര വിഷയം. 

ADVERTISEMENT

ജന്മനാ ഭാഗികമായി കാഴ്ച പരിമിതിയുള്ള ശ്രീകുമാർ പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്റർ ആണ്. ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി വിശ്രമിക്കുമ്പോഴാണ് തൊട്ടടുത്ത് കിട്ടുവിന്റെ നിർത്താതെയുള്ള കുര കേൾക്കുന്നത്. വീടിന് പിന്നിൽ കെട്ടിയിട്ടിരുന്ന കിട്ടുവിന്റെ ബഹളം നിർത്താനായി ശ്രീകുമാർ കെട്ടഴിച്ച് വീട്ടുമുറ്റത്തേക്ക് മാറ്റാൻ നോക്കി. കെട്ടഴിഞ്ഞതോടെ  പാഞ്ഞടുത്ത കിട്ടു മൂർഖൻ പാമ്പിനെ വകവരുത്തിയത് എങ്ങനെയെന്ന് ശ്രീകുമാർ തന്നെ പറയും.

കാഴ്ച കുറവായത് കൊണ്ടുതന്നെ മൂർഖൻ പാമ്പിനെ ശ്രീകുമാർ കണ്ടിരുന്നില്ല. സംശയം തോന്നി ഓടി മാറി നാട്ടുകാരെ വിളിച്ച് സ്ഥലത്തേക്ക് എത്തിയപ്പോൾ കിട്ടു പാമ്പിനെ വക വരുത്തിയിരുന്നു. ഇപ്പോൾ നാട്ടുകാർക്കും  പറയാനുള്ളത് ഒന്നു മാത്രമാണ്. കാഴ്ച പരിമിതിയുള്ള ശ്രീകുമാറിന്റെ കണ്ണുകളാണ് ഈ നായ്ക്കുട്ടി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT