മൈതാനത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി ദാരുണാന്ത്യം. കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ഉത്സവപരിപാടികള്‍ നടന്നുകൊണ്ടിരുന്ന ക്ഷേത്ര മൈതാനത്തിനു പുറത്തായുള്ള ഫുഡ്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. മിനി ബസ് യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മിനി ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.