Tuesday 03 December 2024 12:10 PM IST : By സ്വന്തം ലേഖകൻ

‘വീട്ടിൽ ഇരുന്നാൽ സമാധാനത്തോടെ പഠിക്കാനാവുന്നില്ലേ?’; സ്പെഷൽ സ്റ്റഡി റൂം ഒരുക്കി കോട്ടയം പബ്ലിക് ലൈബ്രറി ക്ഷണിക്കുന്നു

library-kottayam

‘ഹൊ... വീട്ടിൽ ഇരുന്നാൽ സമാധാനത്തോടെ പഠിക്കാനാവില്ല. ഫോണിലും ഒത്തിരി സമയം ചെലവഴിക്കും. ഒട്ടും ശ്രദ്ധ ലഭിക്കില്ല’, മത്സരപ്പരീക്ഷകൾക്കായി തയാറെടുക്കുന്നവരുടെ സ്ഥിരം പല്ലവിയാണിത്. എങ്കിൽ പരീക്ഷയ്ക്കു തയാറെടുക്കുന്നവരെ ഇവിടേക്ക് ക്ഷണിക്കുകയാണ് കോട്ടയം പബ്ലിക് ലൈബ്രറി. ഗവേഷണ വിദ്യാർഥികൾക്കും പ്രവേശന പരീക്ഷകൾക്കും മത്സര പരീക്ഷകൾക്കും തയാറെടുക്കുന്നവർക്കായി പ്രത്യേക പഠന മുറി (സ്പെഷൽ സ്റ്റഡി റൂം) സൗകര്യമാണ് ലൈബ്രറിയിലുള്ളത്.

ഒരു വിദ്യാർഥിക്ക് ആറു മാസത്തേക്ക് 1,500 രൂപ ഫീസിൽ സ്റ്റഡി റൂം ഉപയോഗിക്കാം. ദിവസവും 10 മുതൽ 6 വരെ ഇവിടെയിരുന്നു പഠിക്കാം. സൗജന്യ വൈഫൈയുണ്ട്. ഫോൺ ഉപയോഗിക്കാനാവില്ല. ലാപ്ടോപ്പും മറ്റു പാഠപുസ്തകങ്ങളും ഉപയോഗിക്കാം. ഉദ്യോഗാർഥികൾക്ക് ലൈബ്രറിയിലെ 50,000 റഫറൻസ് പുസ്തകങ്ങൾ പഠനസഹായത്തിനായി പ്രയോജനപ്പെടുത്താം. ‌ഫോൺ: 0481– 2562434

Tags:
  • Spotlight
  • Inspirational Story