കോഴിക്കോട് പയ്യോളിയിൽ ട്രെയിനിൽ നിന്നു വീണ് യുവതി മരിച്ചു. മലപ്പുറം ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെ മകൾ ജിൻസി (26) ആണ് മരിച്ചത്. ഇന്നു രാവിലെ ആറു മണിയോടെ മൂരാട് റെയിൽവേ ഗെയ്റ്റിനു സമീപമാണ് അപകടം.
കണ്ണൂരിൽ നിന്ന് ആലപ്പുഴയിലേക്കു പോകുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിൽ നിന്നാണ് വീണത്. അച്ഛന്റെയും അമ്മയുടെയും കൂടെ കണ്ണൂരിലെ സുഹൃത്തിനെ സന്ദർശിച്ചു തിരികെ വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടമുണ്ടായത്. അമ്മ ഗിരിജ. സഹോദരി ലിൻസി.