ADVERTISEMENT

കുവൈറ്റില്‍ വീട്ടുജോലിക്കായി പോയ യുവതിക്ക് ക്രൂരപീഡനമെന്ന് ബന്ധുക്കള്‍. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെയും ഫലം കണ്ടില്ല. ഏജന്‍റ് കബളിപ്പിച്ചതാണെന്നും ബന്ധുക്കള്‍ പറയുന്നു. ചെന്ന ദിവസം മുതല്‍ പട്ടിണിയാണെന്നും ക്രൂരമായി മര്‍ദിക്കുന്നുവെന്നും പരാതിയുണ്ട്.

ആറന്‍മുള സ്വദേശിനി രജനിയാണ് നാല് മാസം മുന്‍പ് വീട്ടുജോലിക്കായി കുവൈറ്റിലേക്ക് പോയത്. പുതിയ വീട്ടില്‍ ജോലിക്കെത്തിയത് മുതല്‍ പീഡനം ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കുവൈറ്റിലെ വീട്ടുജോലിക്കാര്‍  ഇംഗ്ലീഷ് അറിയാവുന്ന ജോലിക്കാരിയെ ആണ് ആവശ്യപ്പെട്ടത്. ഏജന്‍റ് ഇരുകൂട്ടരേയും ഒരു പോലെ കബളിപ്പിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. രജനിയെ വീട്ടില്‍ ക്രൂരമായി മര്‍ദിക്കുന്നുവെന്നും പട്ടിണിക്കിടുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. രജനി അയച്ച ശബ്ദസന്ദേശങ്ങളും പങ്കുവച്ചു. 

ADVERTISEMENT

മകളെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന ആശങ്കയിലാണ് അമ്മയും. ആറന്‍മുള പൊലീസിലും, നോര്‍ക്കയിലും എംബസിയിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഏജന്‍റ് ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. നാലു മാസത്തേക്കാണ് പോയതെന്നും ആ കാലവധി കഴിഞ്ഞെന്നും കുടുംബം പറയുന്നു.

ADVERTISEMENT
ADVERTISEMENT