Wednesday 10 January 2024 03:31 PM IST : By സ്വന്തം ലേഖകൻ

‘കുറേ നേരം ഭയപ്പെട്ട് അവന്റെ മൃതദേഹത്തിനരികെ ഇരുന്നു, കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല’: ശരീരത്തിൽ മുറിവുകളില്ലെന്ന് ഡോക്ടർ

suchana-seth

അതിക്രൂരവും നിർദയവുമായൊരു കൊലപാതക വാർത്തകേട്ട് ഞെട്ടിത്തിരിച്ചു നിൽക്കുകയാണ് നാട്. ജന്മം നൽകിയ മകനെ കൊലപ്പെടുത്തിയ ശേഷം ബാഗിൽ കുത്തിനിറച്ച പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരതയുടെ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയും സിഇഒയുമായ സുചന സേത്താണ് (39) ഈ കുപ്രസിദ്ധ നായിക. ഗോവയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് നാലു വയസുള്ള മകനെ സുചന സേത്ത് (39) കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നാലെ സുചനയെ പൊലീസ് അറസ്റ്റും ചെയ്തു.

നാലു വയസ്സുകാരനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഇപ്പോഴിതാ സുചനയുടെ മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ‘‘കുട്ടിയുടെ കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. എന്നാൽ മൂക്കിലെ ഞരമ്പുകളിൽ ഒരു തരം വീക്കം ഉണ്ടായിട്ടുണ്ട്. ഇത് ശ്വാസംമുട്ടിച്ചപ്പോഴുണ്ടായതാകാം. തലയിണയോ തുണിയോ മറ്റു വസ്തുക്കളോ ഉപയോഗിച്ചാകാം കുട്ടിയെ ശ്വാസം മുട്ടിച്ചത്. ശരീരത്ത് മറ്റു മുറിവുകളൊന്നും ഇല്ല’’– കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചു.

സുചന താമസിച്ച മുറിയിൽ അപാർട്മെന്റ് ജീവനക്കാർ രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് സുചന ആത്മഹത്യയ്ക്കു ശ്രമിച്ചതിന്റെ ഭാഗമായുള്ളതാണെന്നാണ് പൊലീസ് വിലയിരുത്തൽ. കുട്ടിയെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ഭർത്താവിനൊപ്പം വിട്ടയയ്ക്കാതിരിക്കാനാണ് ഗോവയിലേക്ക് വന്നതെന്നും സുചന പൊലീസിനോടു പറഞ്ഞു. ‘‘കുട്ടിയെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, കാരണം അത്രയ്ക്കും അവനെ സ്നേഹിച്ചിരുന്നു. എന്നാൽ അവൻ പെട്ടെന്നു തന്നെ മരിച്ചു. കുറേ നേരം ഭയപ്പെട്ട് മൃതദേഹത്തിനരികെ ഇരുന്നു. കൈ ഞരമ്പ് മുറിക്കുകയും ചെയ്തു’’–സുചന പറഞ്ഞതായി പൊലീസ് അറിയിച്ചു.  

സൂചനയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതകളും അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ക്കു തോന്നിയ സംശയങ്ങളുമാണ് അരുംകൊലയുടെ ചുരുളഴിച്ചത്. ശനിയാഴ്ച കുഞ്ഞിനൊപ്പം അപ്പാര്‍ട്ട്‌മെന്റിലെത്തിയ സുചന തിങ്കളാഴ്ച രാവിലെ മടങ്ങുമ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. ബെംഗളൂരുവിലേക്ക് അത്യാവശ്യമായി പോകാന്‍ ടാക്‌സി വേണമെന്ന് അവര്‍ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവില്‍ വിമാനടിക്കറ്റ് കിട്ടുമെന്ന് അപ്പാർട്ട്മെന്റ് അധികൃതർ അറിയിച്ചിട്ടും ടാക്‌സി വേണമെന്ന് അവര്‍ വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് ടാക്‌സിയില്‍ ബ്രീഫ്‌കെയ്‌സുമായി അവര്‍ ബെംഗളൂരുവിലേക്കു പുറപ്പെട്ടു. ഇതിനു പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരന്‍ മുറിയില്‍ രക്തം പുരണ്ട തുണി കണ്ടെത്തിയതിനെ തുടര്‍ന്ന് റിസപ്ഷനിസ്റ്റിനെ വിവരം അറിയിച്ചു. 

ഉടന്‍ തന്നെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. പോകുമ്പോള്‍ കുഞ്ഞ് സുചനയ്ക്ക് ഒപ്പമുണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു.

കൊലപാതകത്തിനു പിന്നാലെ സുചന ജീവനൊടുക്കാൻ ശ്രമിച്ചതായി വാർത്തകളുണ്ട്. മകനെ കൊലപ്പെടുത്തിയതിനു പിന്നാലെ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതായാണ് പൊലീസ് അറിയിച്ചത്.

സുചന താമസിച്ച മുറിയിൽ അപാർട്മെന്റ് ജീവനക്കാർ രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് സുചന ആത്മഹത്യയ്ക്കു ശ്രമിച്ചതിന്റെ ഭാഗമായുള്ളതാണെന്നാണ് പൊലീസ് വിലയിരുത്തൽ. കുട്ടിയെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ഭർത്താവിനൊപ്പം വിട്ടയയ്ക്കാതിരിക്കാനാണ് ഗോവയിലേക്ക് വന്നതെന്നും സുചന പൊലീസിനോടു പറഞ്ഞു. ‘‘കുട്ടിയെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, കാരണം അത്രയ്ക്കും അവനെ സ്നേഹിച്ചിരുന്നു. എന്നാൽ അവൻ പെട്ടെന്നു തന്നെ മരിച്ചു. കുറേ നേരം ഭയപ്പെട്ട് മൃതദേഹത്തിനരികെ ഇരുന്നു. കൈ ഞരമ്പ് മുറിക്കുകയും ചെയ്തു’’–സുചന പറഞ്ഞതായി പൊലീസ് അറിയിച്ചു.

4 വയസ്സുള്ള മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്ത കൺസൽറ്റിങ് കമ്പനി സിഇഒ സുചന സേത്തി (39)നെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയാളിയായ ഭർത്താവ് വെങ്കട്ടരാമനുമായുള്ള ദാമ്പത്യ കലഹത്തെ തുടർന്നാണ് കൊൽക്കത്ത സ്വദേശിനിയായ സുചന സേത്ത് ക്രൂരതയ്ക്ക് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. വിവാഹ മോചനക്കേസ് നടപടികളുടെ ഭാഗമായി ഞായറാഴ്ചകളിൽ കുട്ടിയെ അച്ഛനൊപ്പം അയയ്ക്കാനുള്ള കോടതി നിർദേശം പാലിക്കാതിരിക്കാനാണിതു ചെയ്തതെന്ന് മൊഴി നൽകിയതായാണ് വിവരം.

കഴിഞ്ഞ ശനിയാഴ്ച മകനൊപ്പം ഗോവയിലെ അപ്പാർട്മെന്റിൽ എത്തിയ സുചന, തിങ്കളാഴ്ച ഒറ്റയ്ക്കാണ് ബെംഗളൂരുവിലേക്ക് യാത്ര പുറപ്പെട്ടത്. ഇതേക്കുറിച്ചു ചോദിച്ച അപാർട്മെന്റ് ജീവനക്കാരോട് മകനെ മഡ്ഗാവിലെ സുഹൃത്തിനെ ഏൽപിച്ചെന്നായിരുന്നു മറുപടി. എന്നാൽ, മുറിയിൽ രക്തക്കറ കണ്ടെത്തിയ ജീവനക്കാർ ഗോവ പൊലീസിനെ വിവരം അറിയിച്ചു. സുഹൃത്തിന്റെ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ് ചിത്രദുർഗ സ്റ്റേഷനിൽ തടഞ്ഞുവച്ച് പരിശോധിച്ചപ്പോൾ ഡിക്കിയിലെ ബാഗിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.