ADVERTISEMENT

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയ്ക്കു സമീപം ചേകോലിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. ജനവാസ മേഖലയിലെത്തിയ പുലിയെ മയക്കുവെടി വച്ച് പിടികൂടിയിരുന്നു. അഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന പുലിയാണിത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം.

പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പുലിക്ക് ബാഹ്യമായി സാരമുള്ള പരുക്കുകളില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. വൈകിട്ടു വരെ അസി.ഫോറസ്റ്റ് വെറ്റിനറി ഓഫിസർ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ പുലിയെ നിരീക്ഷിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് പുലി ചത്തത്.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT