Wednesday 19 December 2018 05:05 PM IST : By സ്വന്തം ലേഖകൻ

പഠിക്കേണ്ട പ്രായത്തിൽ മീൻകച്ചവടം; തീഷ്ണ നോട്ടവുമായി ഒരു പെൺകുട്ടി! ചിത്രം വൈറൽ

fish-selling12

മാസങ്ങൾക്ക് മുൻപ് സ്‌കൂൾ യൂണിഫോമിൽ തമ്മനത്ത് മീൻ കച്ചവടം നടത്തിയ ഹനാനെ സൈബർ ലോകം ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സ്‌കൂളിൽ പോകേണ്ട പ്രായത്തിൽ മീൻ കച്ചവടം നടത്തുന്ന ഒരു പെൺകുട്ടി ചിത്രം ഫെയ്‌സ്ബുക്കിലൂടെ ശ്രദ്ധേയമാവുന്നു. നമ്മുടെ സ്വന്തം കൊച്ചിയിലെ ബോൾഗാട്ടി ജംക്ഷനിൽ നിന്നാണ് ഈ കാഴ്ച. ജീവിതത്തിലെ എല്ലാ പ്രാരാബ്ധവും ഏറ്റുവാങ്ങിയ പെൺകുട്ടിയുടെ തീഷ്ണമായ നോട്ടമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

രോഷത്തോടെ സോണി സ്റ്റാൻലി എന്നയാൾ പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ; "ഒരു ചാനലുകാരും ഇത് കാണില്ല, സ്കൂൾപഠനം കഴിഞ്ഞ് യൂണിഫോമിൽ മീനിന് വിലപേശണ്ട, അതുകൊണ്ട് ഒരു വൈറലുമില്ല. ആരും ഫോട്ടോയെടുക്കാൻ വരുകയുമില്ല. ഇത് വയറ്റിലെ തീയണയ്ക്കാൻ പാടുപെടുന്ന അനേകം കുട്ടികളിലൊരാൾ. ബോൾഗാട്ടി ജംക്ഷനിലെ ഒരു കാഴ്ച." ഇരുപത്തിനാലായിരത്തില്പരം ആളുകളാണ് ഈ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. ഈ പെൺകുട്ടിയെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. 

fish-sell-girl1

'എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്, ഞാനവനെ പൊന്നുപോലെ നോക്കിയേനെ'; കണ്ണീരോടെ ഏകലവ്യന്റെ അച്ഛൻ!

‘പപ്പയ്ക്കു വേണ്ടി എന്തിനും തയാർ, പരീക്ഷണത്തിനാണെങ്കിൽ വിട്ടേക്കൂ’; മാധവൻ വൈദ്യരോട് ജഗതിയുടെ കുടുംബത്തിന് പറയാനുള്ളത്

നാഗവല്ലിയുടെ മനംകവർന്ന രാമനാഥൻ ചോദിക്കുന്നു, 25 വർഷം എന്തേ എന്നെയാരും തേടി വന്നില്ല?

കാഴ്ചയില്ല, പെങ്കൊച്ചല്ലേ എന്നുകരുതി ആരും തോണ്ടാൻ വരേണ്ട; ട്രെയിനിൽ യുവാവിന് കിട്ടിയത് ജീവിതകാലം മറക്കില്ല!

മരണം കാത്ത് ആ പൈതൽ; ഒടുവിൽ ഒരുനോക്ക് കാണാൻ അമ്മയ്ക്ക് അനുമതി; കനിവിന്റെ കവാടം തുറന്നതിങ്ങനെ