Monday 16 October 2023 12:20 PM IST : By സ്വന്തം ലേഖകൻ

ഭരതനാട്യത്തിലെ 52 മുദ്രകള്‍ 35 സെക്കന്റില്‍ അവതരിപ്പിച്ചു! ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടവുമായി നാലു വയസുകാരി

nakshathra6888bjk

ഭരതനാട്യത്തിലെ 52 സംയുക്ത മുദ്രകളും അനുബന്ധ മുദ്രകളും 35 സെക്കന്റില്‍ അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി നാലു വയസുകാരി നക്ഷത്ര. പാലക്കാട് ആനക്കര മേലേഴിയം സ്വദേശി രാകേഷിന്റെ മകളായ നക്ഷത്ര ആറുമാസത്തെ പരിശീലനത്തിലൂടെയാണ് നേട്ടം സ്വന്തമാക്കിയത്. 

സംസാര ഭാഷയിലെ അക്ഷരമാല പോലെയാണ് ആംഗ്യഭാഷയിലെ ഹസ്തമുദ്രകള്‍. അഭിനയഹസ്തം, നൃത്തഹസ്തം എന്നിങ്ങനെ മുദ്രകള്‍ രണ്ട് തരത്തിലുണ്ട്. ആശയസംവേദനത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ്. ഒരു കൈ കൊണ്ട് കാണിക്കുന്ന അസംയുക്തം, രണ്ടു കൈകള്‍ കൊണ്ട് കാണിക്കുന്ന സംയുക്തം എന്നിങ്ങനെ മുദ്രകള്‍ രണ്ട് വിധമുണ്ട്. 

നാട്യശാസ്ത്രപ്രകാരം അഭിനയഹസ്തങ്ങള്‍ 37 ആണ്. ഇതില്‍ 24 എണ്ണം അസംയുക്തമാണ്. 13 സംയുക്ത മുദ്രകളുമുണ്ട്. 35 സെക്കന്റില്‍ ഇവയെല്ലാം അവതരിപ്പിച്ചാണ് നക്ഷത്ര അപൂര്‍വനേട്ടം കൈവരിച്ചത്. ആനക്കര മേലേഴിയം സ്വദേശി രാകേഷിന്റേയും അനുശ്രീയുടേയും‌ം ഏക മകളായ നക്ഷത്ര എല്‍കെജി വിദ്യാര്‍ഥിനിയാണ്. നൃത്താഭ്യാസത്തില്‍ ഇതിനകം ഏറെ മികവ് തെളിയിച്ച് കഴിഞ്ഞു നക്ഷത്ര.

Tags:
  • Spotlight
  • Motivational Story
  • Inspirational Story