Saturday 23 September 2023 12:10 PM IST : By സ്വന്തം ലേഖകൻ

‘സ്കൂളിൽ പഠിക്കുന്ന മകളെ വരെ ഭീഷണിപ്പെടുത്തി’; വായ്പ ആപ് കെണിയില്‍ വീണു, തളര്‍ന്നില്ല! അതിജീവനകഥ

phone-app-loan788

വായ്പ ആപ്പ് കെണിയിൽ കുടുങ്ങി ആത്മഹത്യ ചെയ്തവരും അപമാനിതരായവരും നിരവധിയുണ്ട് കേരളത്തിൽ. എന്നാൽ കെണിയിൽ കുടുങ്ങിയെങ്കിലും  പോരാടി അതിജീവിച്ചവരും ധാരാളം. അത്തരമൊരാളാണ് കായംകുളം സ്വദേശിയും കെഎസ്ആർടിസി ജീവനക്കാരനുമായ ഈ യുവാവ്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയാണ് വായ്പാ ആപ്പിലെത്തിച്ചത് അത് വലിയ കെണിയായി. 

പണം തിരിച്ചടച്ചിട്ടും വായ്പാ തട്ടിപ്പുകാരുടെ ഭീഷണി തുടർന്നു. സ്കൂളിൽ പഠിക്കുന്ന മകളെ വരെ ഭീഷണിപ്പെടുത്തി. ഫോൺ കോൺടാക്റ്റ് ലിസ്റ്റിലെ അധ്യാപകർക്ക് വ്യാജ സനേശങ്ങൾ അയച്ചു. പക്ഷെ, വായ്പതട്ടിപ്പുകാരുടെ ഭീഷണിക്ക് മുന്നിൽ തോൽക്കാൻ തയാറാകാതെ പോരാടി. 

ഒടുവിൽ ഈ യുവാവിന്റെ പോരാട്ടത്തിന് ഫലമുണ്ടായി. വായ്പാ ആപ്പ് തട്ടിപ്പുകാർ പിൻവാങ്ങി. ഇങ്ങനെ തട്ടിപ്പിനിരയായി ജീവിതം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ച പലർക്കും ഈ യുവാവിന്റെ ഇടപടൽ വഴിയുണ്ടായത് അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ്. വിഡിയോ കാണാം.. 

Tags:
  • Spotlight