ADVERTISEMENT

എറണാകുളം കാലടിയില്‍ കാഴ്ച പരിമിതനായ ലോട്ടറി വില്‍പ്പനക്കാരന്‍റെ കൈയില്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചു. പിരാരൂര്‍ സ്വദേശി അപ്പുവിന്‍റെ ലോട്ടറി ടിക്കറ്റുകളാണ് മോഷണം പോയത്. വിവരം അറിഞ്ഞ സുമനസ്സുകള്‍ സാമ്പത്തിക സഹായവുമായി എത്തിയത് അപ്പുവിന് ആശ്വാസമായി.

അപ്പു സ്ഥിരമായി ലോട്ടറിക്കച്ചവടം നടത്തുന്ന മറ്റൂര്‍ ജംക്ഷനിലാണ് മോഷണം നടന്നത്. രാവിലെ ആറു മണിയോടെ ലോട്ടറി വാങ്ങാനെന്ന വ്യാജേന എത്തിയയാള്‍ ടിക്കറ്റുകളുമായി കടന്നു കളയുകയായിരുന്നു. 24 ലോട്ടറി ടിക്കറ്റുകള്‍ നഷ്ടമായി. 

ADVERTISEMENT

മോഷണവിവരം അറിഞ്ഞ് സമീപത്തെ കടയുടമ സനോജ് നഷ്ടപ്പെട്ട ലോട്ടറി ടിക്കറ്റുകളുടെ തുക നല്‍കി. മുന്‍ ബാങ്ക് മാനേജരടക്കം നിരവധിപേര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കാഴ്ച പരിമിതിയുള്ള ഭാര്യയോടൊപ്പം ബന്ധുവിന്‍റെ വീട്ടിലാണ് അപ്പു താമസിക്കുന്നത്. ലോട്ടറ ടിക്കറ്റുകള്‍ മോഷ്ടിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

ADVERTISEMENT
ADVERTISEMENT