Saturday 17 July 2021 12:54 PM IST : By സ്വന്തം ലേഖകൻ

‘ടീം പത്തനംത്തിട്ട’; കലക്ടർ അമ്മയുടെ കൈപിടിച്ച് കുഞ്ഞു മൽഹാർ, മകന്റെ ക്യൂട്ട് ചിത്രം പങ്കുവച്ച് ശബരീനാഥൻ

malharrrrr55667

മുൻ എംഎല്‍എ കെ എസ് ശബരീനാഥന്റേയും ഐഎഎസ് ഉദ്യോഗസ്ഥ ഡോ. ദിവ്യ എസ്. അയ്യരുടേയും മകൻ മൽഹാർ സോഷ്യൽ മീഡിയയിൽ താരമാണ്. പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ശബരീനാഥൻ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മകൻ മൽഹാറിന്റേയും ദിവ്യ എസ്. അയ്യരുടേയും ഒരു മനോഹരമായ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. പത്തനംത്തിട്ട ജില്ലയുടെ പുതിയ കലക്ടറായി ഡോ. ദിവ്യ എസ്. അയ്യർ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. അമ്മയുടെ കൈപിടിച്ച് നിൽക്കുന്ന മൽഹാറിന്റെ ചിത്രത്തിന് ‘ടീം പത്തനംത്തിട്ട’ എന്ന അടിക്കുറിപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്. 

2019 മാർച്ച് ഒൻപതിനാണ് മുൻ അരുവിക്കര എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മകനുമായ കെ.എസ്. ശബരീനാഥനും ഐ എ എസ് ഉദ്യോഗസ്ഥ ഡോ. ദിവ്യ എസ്. അയ്യര്‍ക്കും ആൺകുഞ്ഞ് പിറന്നത്. 

Tags:
  • Spotlight
  • Social Media Viral