Thursday 23 May 2024 05:12 PM IST : By സ്വന്തം ലേഖകൻ

വാഹനാപകടത്തില്‍ പരുക്കേറ്റ് ശരീരം തളര്‍ന്നിട്ടും, മനസ് തളര്‍ന്നില്ല; മാലിക്കിന് തണലായി കുട നിര്‍മാണം

unbrella-malik

ജീവിതവഴിയില്‍ തളര്‍ന്നുപോയ കോഴിക്കോട് പൂവാട്ട്പറമ്പ് സ്വദേശി മാലിക്കിന് കുടയാണ് ഇപ്പോഴത്തെ തണല്‍. വീല്‍ചെയറിലിരുന്ന് നിര്‍മിക്കുന്ന കുട സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വിപണിയിലെത്തിക്കുന്നത്. സൗദിയില്‍ ജോലി ചെയ്യുന്നതിനിടെ  വാഹനാപകടത്തിലാണ് മാലിക്കിന്റ ശരീരം തളര്‍ന്നത്. 

17 വര്‍ഷം പ്രവാസിയായിരുന്നു മാലിക്. അപകടത്തില്‍ പരുക്കേറ്റ് കാലുകള്‍ തളര്‍ന്നതോടെ ജോലിക്ക് പോവാന്‍ കഴിയാതെയായി. ആറു വര്‍ഷം മുന്‍പ് ഭിന്നശേഷിക്കാര്‍ക്കായി നടന്ന പരീശിലനമാണ് കുടനിര്‍മാണത്തിലേക്ക് വഴി തുറന്നത്. ഒരു മണിക്കൂറോളമെടുത്താണ് ഒരു കുട നിര്‍മിക്കുന്നത്. 

ഒരു ദിവസം ഇരുപതോളം കുടകള്‍ നിര്‍മിക്കും. 390 രൂപ മുതലാണ് വില. സുഹൃത്തുകളുടെയും മറ്റും സഹായത്തോടെയാണ് കുട ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. മഴക്കാലം എത്തിയതോടെ കൂടുതല്‍ വിറ്റഴിയുമെന്ന പ്രതീക്ഷയിലാണ് മാലിക്. 

Tags:
  • Spotlight
  • Motivational Story
  • Inspirational Story