Monday 26 August 2024 10:58 AM IST : By ജസീത സഞ്ജിത്ത്

ഖുബൂസും അച്ചാറും കഴിച്ച് തളളിനീക്കിയ ദിവസങ്ങള്‍, കോഴി കടയില്‍ നിന്ന് തുടക്കം; ഇന്ന് മമ്മൂട്ടിയുടെ യുഎഇ യാത്രകൾ ‘ഒരുക്കുന്ന പ്രവാസി’

sharifs-remarkable-story-about-overcoming-challenges-and-built-is-own-business-in-uae

ഒരു സിനിമാക്കഥയെ വെല്ലുന്നതാണ് ഷരീഫിന്റെ ജീവിതാനുഭവങ്ങള്‍. ദുബായുടെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന  കരാമയിലെ പ്രശസ്തമായ ഹംസ ടവറിലെത്തിയാല്‍  പുഞ്ചിരിയോടെ, അതിലേറെ ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്ന ജാഫർ ഷെരീഫിനെ കാണാം. പലതവണ വീണിട്ടും തളർന്നുപോകാതെ തലയുയർത്തി സ്വന്തം ബിസിനസ് സ്ഥാപനം വളർത്തിയെടുത്ത മലപ്പുറം ചങ്ങരംകുളം സ്വദേശിയായ 35 വയസ്സുകാരന്‍. പത്താം ക്ലാസ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം  നേടാനായത്. എന്നാല്‍ കടന്നുപോയ ജീവിതം നല്‍കിയത് ഒരു സ്കൂളിനും പകർന്നുനല്‍കാന്‍ കഴിയാത്ത പാഠങ്ങള്‍. 

∙ മമ്മൂട്ടിയുടെ യാത്രകളില്‍ കൂട്ട്

ഇഷ്ടനടനായ മമ്മൂട്ടിയുടെ യാത്രകളില്‍ ഭാഗമാകാന്‍ കഴിയുന്നുവെന്നുളളത് സ്വപ്ന സാക്ഷാത്കാരമാണ് ജാഫർ ഷെരീഫിന്. സുഹൃത്തായ റെബിനുമായുളള സൗഹൃദമാണ് സമദ് ട്രൂത്തിനെ പരിചയപ്പെടാന്‍ വഴിയൊരുക്കിയത്. അദ്ദേഹം വഴിയാണ് മമ്മൂട്ടിയുടെ യുഎഇ യാത്രകളില്‍ ദുബായ് ഓയാസീസ് സഹകരിക്കാന്‍ തുടങ്ങിയത്.  മമ്മൂട്ടിക്കൊപ്പമുളള കുടുംബ ഫോട്ടോ ജാഫർ ഷെരീഫ്  ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയതിട്ടുണ്ട്. 

മമ്മൂട്ടിയുടെയും ഒപ്പം സൗബിന്‍ മുതല്‍ നസ്ലിന്‍ വരെയുളള സെലിബ്രിറ്റികളുടെ യാത്രകളില്‍  ദുബായ്  ഓയാസീസ് ട്രാവല്‍ ആൻഡ് ടൂറിസത്തിന് ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം. ഖുബൂസും അച്ചാറും കഴിച്ച് തളളി നീക്കിയ ദിവസങ്ങളില്‍ നിന്ന് സാമ്പത്തിക സുരക്ഷിതത്വമുളള ഇന്നത്തെ ജീവിതനിലവാരത്തിലേക്കെത്താന്‍ കഠിനാധ്വാനമൊന്നുമാത്രമായിരുന്നു ജാഫർ ഷെരീഫിന്റെ നിക്ഷേപം. 

sharifs-remarkable-story-about-overcoming-challenges-and-built-is-own-business-in-uae4

∙ ജീവിതം ‘തനിച്ചാക്കിയ’ ഉമ്മ

അനിയനെ ഗർഭം ധരിച്ചസമയത്താണ് ഉമ്മ സുബൈദ വിവാഹമോചിതയാകുന്നത്. ഉമ്മയുടെ സഹോദരന്മാരുടെ സഹായമുണ്ടായിരുന്നുവെങ്കിലും,അവർക്കും പരിമിതികളുണ്ടായിരുന്നു. അടുത്ത വീടുകളില്‍ ജോലി ചെയ്തുകിട്ടുന്നതായിരുന്നു വരുമാനം. സാഹചര്യങ്ങള്‍ മനസിലാക്കിയതുകൊണ്ടുതന്നെ  പഠിക്കുന്ന സമയത്ത് ജോലികള്‍ പലതും ചെയ്തു. പത്താം ക്ലാസ് കഴിഞ്ഞ് പഠിക്കാനുമായില്ല.  

കോഴി വില്‍ക്കുന്ന കടയില്‍ നിന്നായിരുന്നു തുടക്കം. ഇതിനിടയില്‍ സമയം കിട്ടുമ്പോള്‍ ബിരിയാണി വയ്ക്കാന്‍ പോകും. ജീവിക്കാനായി പല ജോലികൾ ചെയ്തു. ഒരിക്കല്‍ ഒരു മൊത്ത വ്യാപാരക്കടയില്‍ വലിയ ചാക്കുകെട്ടുകള്‍ എടുക്കുന്നത് ഉമ്മയുടെ സഹോദരി ഭർത്താവ് കണ്ടു. അവരുടെ സഹായത്തോടെ ഡ്രൈവിങ് ലൈസന്‍സ് എടുത്ത് ഡ്രൈവറായി ജോലി ചെയ്തു. പിന്നീടാണ് യുഎഇയിലേക്കെത്തിയത്. 

2008 ല്‍ യുഎഇയിലേക്ക് എത്തി. വീസയ്ക്ക് 7500 ദിർഹം നല്‍കി സത്വവയിലെ ഹോട്ടലില്‍ ജോലിക്ക് കയറി.  700 ദിർഹമായിരുന്നു അന്ന് ശമ്പളം. പാത്രം കഴുകലും ഡെലിവറിയുമെല്ലാമായി രണ്ട് വർഷത്തോളം ജോലി ചെയ്തു. ഇതിനിടെ മുനിസിപ്പാലിറ്റിയുടെ പരിശോധനയില്‍ ഹോട്ടല്‍ അടച്ചു. നവീകരണ പ്രവർത്തനങ്ങള്‍ നടത്തി ഹോട്ടല്‍ തുറക്കുന്ന സമയത്ത് ഹോട്ടല്‍ ഉടമയും സ്പോണ്‍സറും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായി. സ്പോണ്‍സറുടെ ഡ്രൈവറുമായി ചേർന്ന് ഹോട്ടല്‍ ഏറ്റെടുത്താലോയെന്ന് ആലോചിച്ചു. എടുക്കാമെന്ന തീരുമാനത്തിലേക്ക് എത്തി. 

∙ മനസ്സിന്റെ ധൈര്യം ശക്തിയായി -  പൂര്‍ണ്ണമായും വായിക്കാം.. 

Tags:
  • Spotlight
  • Motivational Story
  • Inspirational Story