പ്രകൃതിദത്ത ചർമസംരക്ഷണത്തിന്റെ പ്രയോക്താക്കളായ മെഡിമിക്സും ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വനിത മാഗസിനായ വനിതയും ചെർന്നു നടത്തിയ മലയാളി മങ്ക മത്സരത്തിൽ എറണാകുളം സ്വദേശി പൂജ റാം ജേതാവ്. എറണാകുളം സ്വദേശി സിന്ധ്യ എസ് രണ്ടാം സ്ഥാനവും കോഴിക്കോട് സ്വദേശി നീതു മോഹൻ മൂന്നും സ്ഥാനവും സ്വന്തമാക്കി.

ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 10 പേരുടെ ഫോട്ടോ വനിതയുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ പ്രസിദ്ധീകരിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്ന വോട്ടുകളുടെയും ഇന്റേണൽ ജൂറിയുടേയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തിയത്

പൂജ റാമിന് 30,000 രൂപയും സിന്ധ്യയ്ക്കും നീതുവിനും യാഥാക്രമം 20,000, 10,000 രൂപ വീതം സമ്മാനമായി ലഭിക്കും. ഫൈനൽ റൗണ്ടിൽ എത്തുന്ന എല്ലാവർക്കും മെഡിമിക്സ് ഗിഫ്റ്റ് ഹാംബർ ലഭിക്കും.

18നും 35 നും ഇടയ്ക്കു പ്രായമുള്ള വനിതകൾക്കു വേണ്ടിയായിരുന്നു മെഡിമിക്സും വനിത മാഗസിനായ വനിതയും മത്സരം നടത്തിയത്. മലയാളിത്തനിമയുള്ള പരമ്പരാഗത കേരള സ്റ്റൈല്‍ വസ്ത്രങ്ങളണിഞ്ഞ 700ൽ അധികം പേരാണ് മത്സരത്തിലേക്ക് ഫോട്ടോ അയച്ചത്. ഇവരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ഫൈനൽ റൗണ്ടിൽ എത്തിയത്.

ഫൈനലിൽ എത്തിയ മറ്റു മത്സരാർഥികൾ: ശിവാനി എസ്. പിള്ള (പത്തനംതിട്ട), ശരണ്യ വിശാഖ് (തിരുവനന്തവുരം), നിസ്സി റോസ് ജോർജ് (എറണാകുളം), ദിവ്യലക്ഷ്മി (ആലപ്പുഴ), ശ്രുതി കാളിദാസ് (ഷൊർണൂർ), ഡോ. വൃന്ദ മഹേഷ് (കൊല്ലം), നയന ആർ (മലപ്പുറം)