ADVERTISEMENT

രണ്ടു വർഷം മുൻപ് ഇരിക്കൂർ കുട്ടാവിൽ നടന്ന 'ദൃശ്യം' മോഡൽ കൊലപാതകം തെളിയിച്ച മൂവർ സംഘത്തിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി. എസ്ഐ എം.വി.ഷീജു, എഎസ്ഐ റോയ് ജോൺ, റിട്ട. എസ്ഐ മുസ്തഫ കല്ലിൽ എന്നിവർക്കാണ് പുരസ്കാരം. ഷീജു ഇപ്പോൾ പയ്യന്നൂർ എസ്ഐയും റോയ് ജോൺ ഇരിക്കൂർ എഎസ്ഐയുമാണ്.

2021 ജൂൺ 28ന് ബംഗാൾ മുർഷിദാബാദ് സ്വദേശി അസികുൾ ഇസ്‌ലാമാണ് (33) കൊല്ലപ്പെട്ടത്. സഹ തൊഴിലാളികളും നാട്ടുകാരുമായ പരേഷ്നാഥ് മൊണ്ടൽ (26), ഗണേഷ് മൊണ്ടൽ (28) എന്നിവരായിരുന്നു പ്രതികൾ. പണം തട്ടാനായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

മൃതദേഹം നിർമാണം നടന്നിരുന്ന ശുചിമുറിയുടെ അടിയിൽ കുഴിച്ചിട്ട് തറ കോൺക്രീറ്റ് ചെയ്തു. തുടർന്ന് ഇരുവരും ബംഗാളിലേക്കു കടന്നു. അസികുൾ ഇസ്‌ലാമിനെ കാണാനില്ലെന്ന പരാതി അന്വേഷിച്ച സംഘം 2 പ്രതികളിയും പിടികൂടുകയായിരുന്നു. ഇരുവരും നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണുള്ളത്‌.

ADVERTISEMENT
ADVERTISEMENT