ADVERTISEMENT

നിപ്പ ബാധിച്ചു മരിച്ച മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 11ന് രാവിലെ 6.50ന് ചെമ്പ്രശേരി ബസ് സ്റ്റോപ്പിൽനിന്ന് സ്വകാര്യ ബസിലാണ് കുട്ടി പാണ്ടിക്കാട്ടെ ട്യൂഷൻ സെന്ററിലേക്ക് പോയത്. പിന്നീട് വീട്ടിലേക്കു വന്നു.

പനി ബാധിച്ചതിനെ തുടർന്ന് പിറ്റേന്ന് 8 മണിക്ക് ഓട്ടോയിൽ അടുത്തുള്ള ക്ലിനിക്കിലെത്തി.15ന് വീട്ടിൽനിന്ന് ഓട്ടോയിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ കുട്ടി മരിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT