ADVERTISEMENT

വിധി സമ്മാനിച്ച പരിമിതികളോടു പരിഭവമില്ലാതെ പട പൊരുതുകയാണു വണ്ടൂർ തിരുവാലി തയ്യിൽ അബ്ദുൽ നിസാർ (43). രണ്ടര വയസ്സിൽ പോളിയോ ബാധിച്ച് അരയ്ക്കുതാഴെ തളർന്നു പോയ അബ്ദുൽ നിസാർ കഴിഞ്ഞ ദിവസം പാണക്കാട് മുനവ്വറലി തങ്ങളെ കാണാനെത്തി. കഠിനാധ്വാനം ചെയ്തു മിച്ചം പിടിച്ച തുകകൊണ്ട് ഏറെ ആശിച്ചു വാങ്ങിയ കാർ തങ്ങളെ കാണിച്ച് അനുഗ്രഹം വാങ്ങാനായിരുന്നു അത്. മുനവ്വറലി തങ്ങൾ നിസാറിന്റെയും ഭാര്യ ആയിഷയുടെയും ഒപ്പം കാറിന്റെ സമീപം നിന്നു ഫോട്ടോയെടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

തിരുവാലി പഞ്ചായത്ത് ഓഫിസിനു സമീപം ഓൺലൈൻ സേവാ കേന്ദ്രം (സിഎസ്‌സി) നടത്തുകയാണ് അബ്ദുൽ നിസാർ ഇപ്പോൾ.  രണ്ടു മക്കളുണ്ട്. നേരത്തേ, പ്രത്യേക ക്രമീകരണങ്ങൾ വരുത്തിയ ഓട്ടോറിക്ഷയിലായിരുന്നു യാത്ര. ഇപ്പോൾ വാങ്ങിയ ഓട്ടമാറ്റിക് കാറിലും കൈകൊണ്ടു നിയന്ത്രിക്കാവുന്ന വിധത്തിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ ബോർഡിന്റെ പരിശോധന കഴിഞ്ഞു ലൈസൻസ് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് നിസാർ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT