നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയേയും മകനെയും വെട്ടി കൊലപ്പെടുത്തി. ലക്ഷ്മി (75), സുധാകരൻ (56) എന്നിവരാണു കൊല്ലപ്പെട്ടത്. സുധാകരൻ വീട്ടിനകത്തും ലക്ഷ്മി നെന്മാറ ഗവ. ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും, അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണു കൊലപാതക കാരണമെന്നാണു വിവരം. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ജയിലിലായിരുന്നു.