ADVERTISEMENT

പാലക്കാട് ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു. ലക്ഷ്മണൻ, റാണി, വള്ളി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. നാലു പേരും തമിഴ്നാട് സ്വദേശികളാണ്. മരണപ്പെട്ടവർ റെയിൽവേയിൽ കരാർ ജീവനക്കാരാണ്.

റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടം.  പാലക്കാട്ടുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസാണ് തട്ടിയത്. ട്രെയിൻ വന്നത് ഇവർ അറിഞ്ഞില്ല. മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.ഒരാൾ ട്രെയിൻ തട്ടി പുഴയിൽ വീണതായാണ് കരുതുന്നത്.

പൊലീസും അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരുമുൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. മറ്റുമൂന്നുപേരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.

ADVERTISEMENT
ADVERTISEMENT