ADVERTISEMENT

അമ്പലപ്പുഴയിലെ സിവിൽ സർവീസ് റാങ്ക് ജേതാവാണ് പാർവതി ഗോപകുമാർ. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ അപകടത്തിൽ വലതുകൈപ്പത്തി നഷ്ടമായപ്പോഴും സ്വപ്നങ്ങൾ നഷ്ടമായില്ല എന്നതാണ് പാർവതിയുടെ വിജയ രഹസ്യം. മലയാള ഭാഷയും സാഹിത്യവും മെയിനായി എടുത്ത് ഇടതുകൈ കൊണ്ട് പരീക്ഷയെഴുതിയാണ് പാർവതിയുടെ സിവിൽ സർവീസിലേക്കുള്ള യാത്ര. 

ചിന്തിച്ചുറപ്പിച്ചെടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു പാര്‍വതിക്ക് സിവില്‍ സര്‍വീസ്. സ്വപ്നങ്ങള്‍ നഷ്ടമാകരുതെന്ന ഓര്‍മപ്പെടുത്തലുണ്ട് പാര്‍വതിയുടെ സിവില്‍ സര്‍വീസ് യാത്രയ്ക്ക്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഒന്നും തടസമല്ല. സിവില്‍ സര്‍വീസ് നേട്ടം കഠിനാധ്വാനത്തിന്‍റെയും പരിശ്രമത്തിന്‍റെയും ഫലമാണെന്ന് വിശ്വസിക്കാനാണ് പാര്‍വതിക്കിഷ്ടം. എങ്ങനെ സിവില്‍ സര്‍വീസ് ഒരു ലക്ഷ്യമായി മാറി എന്നതിനും പാര്‍വതിക്ക് കൃത്യമായ ഉത്തരമുണ്ട്.

ADVERTISEMENT

സിവില്‍ സര്‍വീസില്‍ 282ാം റാങ്കാണ് പാര്‍വതിക്ക്. അമ്പലപ്പുഴയില്‍ റവന്യു ഉദ്യോഗ്സഥനായ ഗോപകുമാറിന്‍റെയും ശ്രീകലയുടെയും മകളാണ് പാര്‍വതി. സഹോദരി രേവതി. അമ്പലപ്പുഴയിലെ അമ്പാടി  വീട്ടിലേക്ക്  സന്തോഷവാര്‍ത്ത എത്തുമ്പോള്‍ അച്ഛന്‍ ഗോപകുമാര്‍ മുതിര്‍ന്ന പൗരന്‍മാരെ വോട്ട് ചെയ്യിക്കുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു. പ്രത്യേക അനുമതി വാങ്ങി വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സന്തോഷം പങ്കുവയ്ക്കാനെത്തി. മലയാള ഭാഷയും സാഹിത്യവുമായിരുന്നു സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് തിരഞ്ഞെടുത്തത്. അതിനുള്ള കാരണവും പാര്‍വതി പറഞ്ഞു.

പത്താം ക്ലാസ് വരെ നവോദയ സ്കൂളിലാണ് പാര്‍വതി പഠിച്ചത്. തുടര്‍ന്ന ബെഗളൂവിലെ നാഷനല്‍ സ്കൂള്‍ ഓഫ് ലോയില്‍ നിന്ന് നിയമത്തില്‍ ഹോണേഴ്സ് ബിരുദം നേടി. തുടര്‍ന്നാണ് സിവില്‍ സര്‍വീസ് പരിശീലനം തുടങ്ങിയത്. ചെറുപ്പം മുതല്‍ ക്വിസ് മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്നു. വായനയാണ് ഹോബി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT