ADVERTISEMENT

പത്തനംതിട്ട നഗരത്തിലെ തിയറ്റർ കോംപ്ലക്സിനു മുകളിൽനിന്ന് കാൽവഴുതിവീണ് ഓപ്പറേറ്റർ മരിച്ചു. പത്തനംതിട്ട ട്രിനിറ്റി തിയറ്ററിലെ ഓപ്പറേറ്റർ ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. ഭരത് ജ്യോതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്.

തിയറ്ററിൽ ഇന്നലെ രാത്രി സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് അപകടമെന്നു പറയുന്നു. അതേസമയം മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോൾ തെന്നിവീണുവെന്നാണ് പൊലീസിന്റെ ഭാഷ്യം. താഴെ വീണ ഉടൻതന്നെ മരിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT