Thursday 29 February 2024 12:19 PM IST : By സ്വന്തം ലേഖകൻ

ചരിത്ര നിമിഷമായി പൊങ്കാല മഹോത്സവം വടക്കേ അമേരിക്കൻ സംസ്ഥാനങ്ങളിൽ

pongala-mahotsav-usa-thejeswini-cover

രാജ്യാന്തര മാധ്യമശ്രദ്ധ നേടി വടക്കേ അമേരിക്കയിലെ സംസ്ഥാനങ്ങളിൽ ഒരേ സമയം നടന്ന പൊങ്കാല മഹോത്സവം. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) വിമൻസ് ഫോറം ‘തേജസ്വിനിയുടെ’ നേതൃത്വത്തിൽ നടന്ന പൊങ്കാല മഹോത്സവം പങ്കാളിത്തം കൊണ്ടും ആചാരാധിഷ്ഠിതമായ ചടങ്ങുകൾ കൊണ്ടും, സംഘടനാപാടവം കൊണ്ടും ചരിത്ര നിമിഷമായി.

pongala-mahotsav-usa-thejeswini-pic1

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ, പ്രാർഥനാപൂർവം നടന്ന ചടങ്ങുകളിൽ നൂറുകണിക്കിന് സ്ത്രീകൾ ആണ് ഓരോ സംസ്ഥാനത്തിലും പങ്കെടുത്തത്. ആദ്യമായാണ് ഒരു സംഘടന അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരേ ദിവസം, ഒരേ സമയം പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നത്.

pongala-mahotsav-usa-thejeswini-pic3

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ അമ്മക്ക്, കോടിക്കണക്കിനു സ്ത്രീകൾ പൊങ്കാല സമർപ്പിക്കുന്ന അതെ ദിവസം തന്നെയാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും പൊങ്കാല സമർപ്പണം നടത്തിയത്.

pongala-mahotsav-usa-thejeswini-pic2

വിവിധ സംസ്ഥാനങ്ങളിൽ നടന്ന പൊങ്കാല മഹോത്സവത്തിൽ കെ.എച്ച്.എൻ.എ യുടെ കുടുംബാംഗങ്ങൾ മുഴുവനും പൊങ്കാല സമർപ്പിക്കാൻ എത്തിച്ചേർന്നു. കെ.എച്ച്.എൻ.എ വിമൻസ് ഫോറം ‘തേജസ്വിനിയുടെ’ പ്രവർത്തനോദ്ഘാടനത്തിനോടനുബന്ധിച്ചാണ്, പൊങ്കാല മഹോത്സവം നടത്തിയത്.

pongala-mahotsav-usa-thejeswini-pic4