Wednesday 19 March 2025 12:19 PM IST : By സ്വന്തം ലേഖകൻ

ഈ റമദാൻ കാലം രാമചന്ദ്രനൊപ്പം: നോമ്പുതുറ മുതൽ പെരുന്നാൾ കോടി വരെ എല്ലാം തയ്യാർ

ramachandran 1

പുണ്യത്തിന്റെ കാലമായ റമദാൻ നിറവിന്റെ ആഘോഷമാക്കുന്നതിനായി രാമചന്ദ്രൻ ഗ്രൂപ്പ് ഒരുങ്ങിക്കഴിഞ്ഞു. ഓരോ ഷോപ്പിംഗും ഓരോ വ്യത്യസ്ത അനുഭവമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇക്കുറി രാമചന്ദ്രൻ ഷോറൂമുകൾ ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള വസ്ത്രങ്ങളുടെ ഏറ്റവും പുതിയ നിരയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മാറുന്ന ഫാഷനും ട്രെൻഡിനും അനുസൃതമായ ബഡ്ജറ്റ് ഫ്രണ്ട്ലിയായതും പ്രൗഢിയേറിയതുമായ വസ്ത്രങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

റമദാൻ ഷോപ്പിംഗ് ആഘോഷമാക്കുന്നതിനായി വിവിധ നിലകളിലായി, ഒരു വീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും രാമചന്ദ്രനിൽ ഒരുക്കിയിട്ടുണ്ട്. ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്ന ഒരിടം എന്ന സങ്കല്പമാണ് ഇതിലൂടെ പൂർത്തിയാകുന്നത്.കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ, മേക്കപ്പ് സാധനങ്ങൾ, കോസ്മെറ്റിക്ക് ഉൽപ്പന്നങ്ങൾ എന്നിവയുടെ വൻനിരതന്നെ ഇവിടെയുണ്ട്. പഴവങ്ങാടി, ആട്ടക്കുളങ്ങര, ഇഞ്ചക്കൽ, ഉള്ളൂർ, ആറ്റിങ്ങൽ, വെള്ളയമ്പലം, മാൾ ഓഫ് ട്രാവൻകൂർ, നെയ്യാറ്റിൻകര, തിരുമല, നെടുമങ്ങാട് തുടങ്ങിയിടങ്ങളിലെ രാമചന്ദ്രൻ ഷോപ്പിങ് സെന്ററുകളിൽ ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ഹോം, സൂപ്പർ മാർക്കറ്റ്, ഫുഡ്കോർട്ട് എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു. ഇമിറ്റേഷൻ ഗോൾഡ്, ഫാൻസി ആഭരണങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വസ്ത്രങ്ങളുടെ വമ്പൻ കളക്ഷൻസ് എന്നിവയും ഇവിടുത്തെ പ്രധാന ആകർഷണമാണ്.

ramachandran 1

നോമ്പുതുറ സ്‌പെഷ്യൽ വിഭവങ്ങൾ, എല്ലാവിധ പഴവർഗങ്ങളും ഉൾപ്പെടെ ഇവിടെ ലഭ്യമാണ്. നോമ്പ് തുറക്കാനുള്ള സൗകര്യം ആട്ടക്കുളങ്ങര, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, തിരുമല എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. തുടർന്ന്, നോമ്പ് സത്കാരവും ഒരുക്കിയിരിക്കുന്നു. നെടുമങ്ങാട് ഉള്ള പുതിയ ഷോറൂമിൽ ടെക്‌സ്‌റ്റൈൽസ്, സൂപ്പർമാർക്കറ്റ്, സ്ത്രീകൾക്കായുള്ള പ്രത്യേക വസ്ത്ര വിഭാഗം, എന്നിവയെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. മിതമായ വിലയിൽ ഉന്നത ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മനസ്സിനിഷ്ടപ്പെട്ട് വാങ്ങുന്നതിനായി രാമചന്ദ്രനേക്കാൾ മികച്ച മറ്റൊരു ഇടമില്ല. കൂടുതൽ വിവരങ്ങൾക്ക് : 0471 2999 999 / 7122 222