ഠപ്പേന്ന് പൊട്ടുന്നതാണ് അടിയും പപ്പടവും. പൊട്ടിത്തുടങ്ങിയാൽ പിന്നെ തവിടു പൊടി. സത്യത്തിൽ തൂശനിലയിലെ പപ്പടം ഒടുവിൽ ഉണ്ണികൃഷ്ണൻ കഥാപാത്രങ്ങളെ പോലെയാണ്.പക്ഷേ ആലപ്പുഴയിൽ പപ്പടം മാഫിയ ശശി ആയെന്നു മാത്രം. കാരണം എന്തുമാവട്ടെ, അടി നമുക്ക് മറക്കാം. കുറച്ച് പപ്പട വിശേഷങ്ങൾ വായിക്കാം.
പപ്പടം ‘കാച്ചുക’ എന്നാണ് പറയുന്നത്. പപ്പടം കാച്ചുന്നതു പോലെ ഒരു പപ്പടം ചോദിച്ചാൽ ആളെ തന്നെ കാച്ചിക്കളയുന്നത് കഷ്ടമല്ലേ... സ്വർണത്തിന്റെ മഞ്ഞനിറം കഴിഞ്ഞാൽ മലയാളിയുടെ ഹൃദയം കവർന്ന രുചിയുടെ മഞ്ഞനിറം. പപ്പടമില്ലാത്ത ഊണില മാവേലിയില്ലാത്ത ഒാണം പോലെയാണ്. സദ്യ റെഡിയായെന്ന് വീട്ടിലെല്ലാവരും അറിയുന്നത് അടുക്കളിയിൽ നിന്ന് കാറ്റിന്റെ കൈയും പിടിച്ചെത്തുന്ന പപ്പടം കാച്ചുന്ന ഗന്ധത്തിലൂടെയാണ്. പപ്പടം കാച്ചുന്നതിൽ മുതൽ കഴിക്കുന്നതിൽ വരെ ഒരു കല വേണം അഞ്ചു രീതിയിൽ പപ്പടം കാച്ചാം സംശയമുണ്ടോ? ദാ ഈ 5 പേജ് നോക്കൂ...
1
2.
3.
4.
5.